പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയെ ഒരു രാഷ്ട്രീയ മുന്നണിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വിശ്വാസികള്‍ ഓമല്ലൂരില്‍ പ്രതിഷേധയോഗം ചേര്‍ന്നു. ആറന്മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ ഭര്‍ത്താവും സഭാ സെക്രട്ടറിയുമായ ജോര്‍ജ് ജോസഫിനെതിരേ യോഗം ശക്തമായ ആരോപണം ഉന്നയിച്ചു.
സഭാ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് ശേഷം മാത്രമേ ജോര്‍ജ് ജോസഫ് പാര്‍ട്ടി പ്രവര്‍ത്തനം നടത്താവൂയെന്ന് യോഗം ആവശ്യപ്പെട്ടു. ഓമല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലെ അല്‍മായ നേതാക്കന്മാരാണ് യോഗത്തില്‍ സംബന്ധിച്ചത്. നഗരസഭാ കൗണ്‍സിലര്‍ ഏബല്‍മാത്യു ഉദ്ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് സോണി എം. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment