Friday, April 15, 2016

ശോഭനാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഏപ്രില്‍ 16ന്(നാളെ)


ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ വികസന മതേതര മുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ശോഭനാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ(ഏപ്രില്‍ 16ന്) ശനിയാഴ്ച രാവിലെ 10.30ന് ചെങ്ങന്നൂര്‍ ചിപ്പി തീയേറ്ററില്‍ നടക്കും. 
സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ഡി.ശ്രീദേവി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരി റോസ് മേരി മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പ്രസംഗിക്കും. നിയോജകണ്ഡലത്തിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
ഇതോടെ രണ്ടാം ഘട്ട പ്രചരണങ്ങള്‍ക്ക് തുടക്കമാകും. 

No comments: