Saturday, April 30, 2016
Friday, April 29, 2016
Tuesday, April 26, 2016
Monday, April 25, 2016
Friday, April 22, 2016
പിറവത്തെ പിറവിയാര്‍ക്ക്?
ഇരുമുന്നണികളേയും പരീക്ഷിച്ചിട്ടുണ്ടെങ്കിലും യു ഡി എഫിനോട് കൂടുതല്‍ മമത കാണിച്ച മണ്ഡലമാണ് പിറവം. മന്ത്രിയായും എം എല്‍ എയായും പതിറ്റാണ്ടുകള്‍ കേരള നിയമസഭയിലെ വേറിട്ട ശബ്ദമായി മാറിയ ടി എം ജേക്കബിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് വിളഭൂമിയായ മണ്ണ്. സിറ്റിംഗ് എം എല്‍ എയും മന്ത്രിയുമായ അനൂപ് ജേക്കബും, കഴിഞ്ഞ തവണയും സി പി എം രംഗത്തിറക്കിയ എം ജെ ജേക്കബുമാണ് ഇക്കുറിയും തിരഞ്ഞെടുപ്പ് ഗോദയില്‍. രണ്ടുപേരും പിറവത്തെ ഒലിയപ്പുറം സ്വദേശികള്‍. ബി ഡി ജെ എസിന്റെ സി പി സത്യനാണ് എന്‍ ഡി എ സ്ഥാനാര്‍ഥി.
മുന്‍ എം എല്‍ എ കൂടിയായ എം ജെ ജേക്കബ് തിരുമാറാടി പഞ്ചായത്തിലേക്ക് രണ്ട് വട്ടം മത്സരിച്ച് വിജയിച്ച് പ്രസിഡന്റായിട്ടുണ്ട്. ആ കാലയളവില്‍ കേരളത്തിലെ മികച്ച പഞ്ചായത്തായി തിരുമാറാടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നാലാം തവണയാണ് നിയമസഭയിലേക്ക് അദ്ദേഹം മത്സരിക്കുന്നത്. ടി എം ജേക്കബിന്റെ മകനും, നിലവില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ലീഡറുമായ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ടിലൂടെ രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ്.
2011ലെ നിയമസഭതിരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് എം ജെ ജേക്കബിനെതിരെ ടി എം ജേക്കബിനുണ്ടായിരുന്നത്. തുടര്‍ന്ന് മന്ത്രിയായി ഭരണ രംഗത്ത് നില്‍ക്കുമ്പോളാണ് അദ്ദേഹം അന്തരിക്കുന്നത്.കേരളം മുഴുവന്‍ പിറവത്തേക്ക് ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പാണ് തുടര്‍ന്ന് നന്നത്. ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് തന്നെ യു ഡി എഫിനായി കളത്തിലിറങ്ങി. ടി എം ജേക്കബിനെ ഒരിക്കല്‍ പരാജയമറിയിച്ച എം ജെ ജേക്കബിനെ തന്നെ സി പി എം രംഗത്തിറക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാകുമെന്ന് ഇടതുപക്ഷം ഉറച്ച് വിശ്വസിച്ച തിരഞ്ഞെടുപ്പില്‍ ഏവരേയും അമ്പരപ്പിച്ച് 12070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനൂപ് ജേക്കബ് വിജയിച്ചു.
മണ്ഡലത്തിന്റെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ നിയമസഭയിലെത്തിയത്. 1987ല്‍ ഗോപി കോട്ടമുറിക്കലും, 2006ല്‍ എം ജെ ജേക്കബും. പിറവത്ത് നിന്ന് ആറ് തവണ ജനവിധി തേടിയ ടി എം ജേക്കബ് ഒരിക്കല്‍ മാത്രമാണ് പരാജയമറിഞ്ഞത്. കെ കരുണാകരന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസിന്റെ ഭാഗമായി 2006ല്‍ മത്സരിച്ചപ്പോള്‍. 5150 വോട്ടിന്റെ ഭൂരിപക്ഷത്തിനു അദ്ദേഹത്തെ എം ജെ ജേക്കബ് പരാജയപ്പെടുത്തി.
രാഷ്ട്രീയവും, വികസനവും തന്നെയാണ് പിറവത്തും ഇക്കുറി ഫലം നിര്‍ണയിക്കുക. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അനൂപ് ജേക്കബ് പ്രചാരണരംഗത്തിറങ്ങിയിട്ടുള്ളത്. 800 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ 46 മാസം കൊണ്ട് ചെയ്തുവെന്ന് യു ഡി എഫ് അവകാശപ്പെടുന്നു.
സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വകുപ്പ് കൈകാര്യം ചെയ്ത അനൂപ് ജേക്കബ് മന്ത്രിയെന്ന നിലയില്‍ പരാജയമായിരുന്നുവെന്നാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്. പൊതു വിതരണ സമ്പ്രദായം താറുമാറായി. റേഷന്‍ കടകളും, സപ്ലൈകോ മാര്‍ക്കറ്റുകളും ശൂന്യമായി. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മന്ത്രിക്ക് സാധിച്ചില്ലെന്നും, ധാന്യ ഇറക്കുമതിയില്‍ മന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന അഴിമതി ആരോപണവും തുടര്‍ന്നുണ്ടായ അന്വേഷണവും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് തിരിച്ചടിയാകുമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നും, താലൂക്ക് ആയി പിറവത്തെ ഉയര്‍ത്തണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെ നപ്പായിട്ടില്ലെന്നും ഇടതുപക്ഷം വിമര്‍ശിക്കുന്നു. യു ഡി എഫിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും തങ്ങള്‍ക്ക് അനുകൂലമാകുമെന്നും എല്‍ ഡി എഫ് കണക്കാക്കുന്നു.
എന്‍ ഡി എക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലമല്ല പിറവം. ബി ഡി ജെ എസ് സ്ഥാനാര്‍ഥിയായ സി പി സത്യന്‍ 14 വര്‍ഷക്കാലം എസ് എന്‍ ഡി പി കൂത്താട്ടുകുളം യൂനിയന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച ആളാണെന്നതും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം, കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തംഗം എന്നിങ്ങനെയുള്ള സ്ഥാനങ്ങളിലെത്തിയ പരിചയവും വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബാംഗമാണ് സത്യന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില പഞ്ചായത്തുകളില്‍ വിജയിക്കാന്‍ സാധിച്ചതും അനുകൂലമായി എന്‍ ഡി എ കണക്കാക്കുന്നു.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടത് പിറവത്ത് എല്‍ ഡി എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ച് തിരികെയെത്തിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ പ്രായം കുറഞ്ഞ മണ്ഡലമാണ് പിറവം. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായ വര്‍ഷം പിറവം എന്നൊരു നിയമസഭ മണ്ഡലം ഉണ്ടായിരുന്നില്ല. തിരുകൊച്ചി നിയമസഭയിലെ നിയോജകമണ്ഡലമായിരുന്ന പിറവത്തിന് കേരള നിയമസഭയിലേക്ക് തങ്ങളുടെ പ്രതിനിധിയെ അയക്കുന്നതിന് 1977 വരെ കാത്തിരിക്കേണ്ടിവന്നു.
മുന്‍ എം എല്‍ എ കൂടിയായ എം ജെ ജേക്കബ് തിരുമാറാടി പഞ്ചായത്തിലേക്ക് രണ്ട് വട്ടം മത്സരിച്ച് വിജയിച്ച് പ്രസിഡന്റായിട്ടുണ്ട്. ആ കാലയളവില്‍ കേരളത്തിലെ മികച്ച പഞ്ചായത്തായി തിരുമാറാടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നാലാം തവണയാണ് നിയമസഭയിലേക്ക് അദ്ദേഹം മത്സരിക്കുന്നത്. ടി എം ജേക്കബിന്റെ മകനും, നിലവില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ലീഡറുമായ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ടിലൂടെ രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ്.
2011ലെ നിയമസഭതിരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് എം ജെ ജേക്കബിനെതിരെ ടി എം ജേക്കബിനുണ്ടായിരുന്നത്. തുടര്‍ന്ന് മന്ത്രിയായി ഭരണ രംഗത്ത് നില്‍ക്കുമ്പോളാണ് അദ്ദേഹം അന്തരിക്കുന്നത്.കേരളം മുഴുവന്‍ പിറവത്തേക്ക് ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പാണ് തുടര്‍ന്ന് നന്നത്. ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് തന്നെ യു ഡി എഫിനായി കളത്തിലിറങ്ങി. ടി എം ജേക്കബിനെ ഒരിക്കല്‍ പരാജയമറിയിച്ച എം ജെ ജേക്കബിനെ തന്നെ സി പി എം രംഗത്തിറക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാകുമെന്ന് ഇടതുപക്ഷം ഉറച്ച് വിശ്വസിച്ച തിരഞ്ഞെടുപ്പില്‍ ഏവരേയും അമ്പരപ്പിച്ച് 12070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനൂപ് ജേക്കബ് വിജയിച്ചു.
മണ്ഡലത്തിന്റെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ നിയമസഭയിലെത്തിയത്. 1987ല്‍ ഗോപി കോട്ടമുറിക്കലും, 2006ല്‍ എം ജെ ജേക്കബും. പിറവത്ത് നിന്ന് ആറ് തവണ ജനവിധി തേടിയ ടി എം ജേക്കബ് ഒരിക്കല്‍ മാത്രമാണ് പരാജയമറിഞ്ഞത്. കെ കരുണാകരന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസിന്റെ ഭാഗമായി 2006ല്‍ മത്സരിച്ചപ്പോള്‍. 5150 വോട്ടിന്റെ ഭൂരിപക്ഷത്തിനു അദ്ദേഹത്തെ എം ജെ ജേക്കബ് പരാജയപ്പെടുത്തി.
രാഷ്ട്രീയവും, വികസനവും തന്നെയാണ് പിറവത്തും ഇക്കുറി ഫലം നിര്‍ണയിക്കുക. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അനൂപ് ജേക്കബ് പ്രചാരണരംഗത്തിറങ്ങിയിട്ടുള്ളത്. 800 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ 46 മാസം കൊണ്ട് ചെയ്തുവെന്ന് യു ഡി എഫ് അവകാശപ്പെടുന്നു.
സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വകുപ്പ് കൈകാര്യം ചെയ്ത അനൂപ് ജേക്കബ് മന്ത്രിയെന്ന നിലയില്‍ പരാജയമായിരുന്നുവെന്നാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്. പൊതു വിതരണ സമ്പ്രദായം താറുമാറായി. റേഷന്‍ കടകളും, സപ്ലൈകോ മാര്‍ക്കറ്റുകളും ശൂന്യമായി. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മന്ത്രിക്ക് സാധിച്ചില്ലെന്നും, ധാന്യ ഇറക്കുമതിയില്‍ മന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന അഴിമതി ആരോപണവും തുടര്‍ന്നുണ്ടായ അന്വേഷണവും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് തിരിച്ചടിയാകുമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നും, താലൂക്ക് ആയി പിറവത്തെ ഉയര്‍ത്തണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെ നപ്പായിട്ടില്ലെന്നും ഇടതുപക്ഷം വിമര്‍ശിക്കുന്നു. യു ഡി എഫിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും തങ്ങള്‍ക്ക് അനുകൂലമാകുമെന്നും എല്‍ ഡി എഫ് കണക്കാക്കുന്നു.
എന്‍ ഡി എക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലമല്ല പിറവം. ബി ഡി ജെ എസ് സ്ഥാനാര്‍ഥിയായ സി പി സത്യന്‍ 14 വര്‍ഷക്കാലം എസ് എന്‍ ഡി പി കൂത്താട്ടുകുളം യൂനിയന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച ആളാണെന്നതും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം, കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തംഗം എന്നിങ്ങനെയുള്ള സ്ഥാനങ്ങളിലെത്തിയ പരിചയവും വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബാംഗമാണ് സത്യന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില പഞ്ചായത്തുകളില്‍ വിജയിക്കാന്‍ സാധിച്ചതും അനുകൂലമായി എന്‍ ഡി എ കണക്കാക്കുന്നു.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടത് പിറവത്ത് എല്‍ ഡി എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ച് തിരികെയെത്തിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ പ്രായം കുറഞ്ഞ മണ്ഡലമാണ് പിറവം. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായ വര്‍ഷം പിറവം എന്നൊരു നിയമസഭ മണ്ഡലം ഉണ്ടായിരുന്നില്ല. തിരുകൊച്ചി നിയമസഭയിലെ നിയോജകമണ്ഡലമായിരുന്ന പിറവത്തിന് കേരള നിയമസഭയിലേക്ക് തങ്ങളുടെ പ്രതിനിധിയെ അയക്കുന്നതിന് 1977 വരെ കാത്തിരിക്കേണ്ടിവന്നു.
പിറവം
പിറവം, കൂത്താട്ടുകുളം നഗരസഭകള്‍. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍,
ചോറ്റാനിക്കര, മുളന്തുരുത്തി, തിരുവാങ്കുളം, മണീട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി പഞ്ചായത്തുകള്‍.
പിറവം, കൂത്താട്ടുകുളം നഗരസഭകള്‍. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍,
ചോറ്റാനിക്കര, മുളന്തുരുത്തി, തിരുവാങ്കുളം, മണീട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി പഞ്ചായത്തുകള്‍.
വോട്ടുരേഖ
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്
ടി എം ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്) 66,503
എം ജെ ജേക്കബ് (സി പി എം) 66,346
എം എന്‍ മധു (ബി ജെ പി) 4,234
ഭൂരിപക്ഷം 157
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്
ടി എം ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്) 66,503
എം ജെ ജേക്കബ് (സി പി എം) 66,346
എം എന്‍ മധു (ബി ജെ പി) 4,234
ഭൂരിപക്ഷം 157
2012ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ്
അനൂപ് ജേക്കബ് കേരള കോണ്‍ഗ്രസ് ജേക്കബ്) 82,756
എം ജെ ജേക്കബ് (സി പി എം) 70,685
കെ ആര്‍ രാജഗോപാല്‍ (ബി ജെ പി) 3,241
ഭൂരിപക്ഷം 12,070
അനൂപ് ജേക്കബ് കേരള കോണ്‍ഗ്രസ് ജേക്കബ്) 82,756
എം ജെ ജേക്കബ് (സി പി എം) 70,685
കെ ആര്‍ രാജഗോപാല്‍ (ബി ജെ പി) 3,241
ഭൂരിപക്ഷം 12,070
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
(പിറവം)
ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം) 63,942
മാത്യു ടി തോമസ് (ജനതാ ദള്‍ എസ് ) 55,611
നോബ്ള്‍ മാത്യു (ബി ജെ പി) 4,683
ഭൂരിപക്ഷം 8,331
(പിറവം)
ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം) 63,942
മാത്യു ടി തോമസ് (ജനതാ ദള്‍ എസ് ) 55,611
നോബ്ള്‍ മാത്യു (ബി ജെ പി) 4,683
ഭൂരിപക്ഷം 8,331
2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
എല്‍ ഡി എഫ് 3പഞ്ചായത്തുകള്‍
യു ഡി എഫ് 2 നഗരസഭ, 6 പഞ്ചായത്തുകള്‍
എല്‍ ഡി എഫ് 3പഞ്ചായത്തുകള്‍
യു ഡി എഫ് 2 നഗരസഭ, 6 പഞ്ചായത്തുകള്‍
© #SirajDaily ● Read more ► http://www.sirajlive.com/2016/04/20/233633.html
Thursday, April 21, 2016
നിയമസഭാ തെരഞ്ഞെടുപ്പും, മലങ്കര സഭയും, സഭാംഗങ്ങളും
നാം എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു?
കേരള
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് എല്ലാ സമുദായ സംഘടനകളും അഭിപ്രായം
രേഖപ്പെടുത്തുന്ന കാലമാണ്. അത് ഇപ്പോൾ മാത്രമല്ല മുൻപും ഉണ്ടായി’ട്ടുണ്ട്. ഓർത്തഡോക്‌സ് സഭാംഗങ്ങളായവരുടെ വിജയത്തിനായി
ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന പരിശുദ്ധ ബാവാ തിരുമേനിയുടെ
പ്രസ്താവന ചാനലുകൾ വളച്ചൊടിച്ച് സംപ്രേക്ഷണം ചെയ്തിട്ടും ഒരു തത്വദീക്ഷയുമില്ലാതെ
സഭയുടെ പരമാധ്യക്ഷനെ ചാനൽ ചർച്ചക്കാർ വിമർശിച്ചിട്ടും, കാതോലിക്കാബാവാ പറഞ്ഞാൽ വിശ്വാസികൾ കേൾക്കില്ല എന്നു പാത്രിയർക്കീസുകാരൻ ഉന്നത
നേതാവ് ചാനലിൽ വിളിച്ചുപറഞ്ഞിട്ടും സഭാംഗങ്ങളിൽ പലരും ഇതിന്ടെ യഥാർത്ഥ ചേതോവികാരം
മനസ്സിലാക്കാതെ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. സഭാംഗങ്ങൾ എന്ന ലേബലിൽ ചിലർ ഈ
കുപ്രചാരണങ്ങൾക്ക് ആക്കം വർദ്ധിപ്പിക്കുന്നു. പരിശുദ്ധ സഭ തെരഞ്ഞെടുത്തതു കൊണ്ടും, പട്ടം തന്നതുകൊണ്ടും മാത്രം അംഗീകാരവും പദവിയും ലഭിച്ചു എന്ന
പൂർണ്ണ ബോധ്യത്തിൽ നിന്നു ഈ ലേഖകനുണ്ടായ പ്രതികരണമാണ് താഴെക്കുറിക്കുന്നത്.
- ചാനലുകളെ പരിശുദ്ധ ബാവാ തിരുമേനി
ക്ഷണിച്ചു വരുത്തിയതല്ല. പരി. ബാവാതിരുമേനിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ
പോലും അനുവാദത്തിന് കാത്തുനിൽക്കാതെ ഇടിച്ചുകയറി, ചില സഭാംഗങ്ങൾ സ്ഥാനാർത്ഥികൾ ആയതിനെപ്പറ്റിയുള്ള പരി.
ബാവാതിരുമേനിയുടെ അഭിപ്രായം ചോദിച്ചപ്പോൾ സഭാംഗങ്ങൾ ജയിച്ചുകാണണം എന്നു ഈ
സഭയുടെ മേലധ്യക്ഷൻ പറഞ്ഞതിൽ ആർക്കാണ് കുണ്ഠിതം?.
മാസവരി
അടച്ച് അംഗത്വമുള്ളവരെയും വിശുദ്ധ കൂദാശകളിൽ ക്രമമായി സംബന്ധിക്കുന്നവരുമായ
സ്ഥാനാർത്ഥികളെ കൊടിയുടെ നിറം നോക്കി തള്ളിപ്പറയാത്തതാണോ സഭയുടെ
പരമാദ്ധ്യക്ഷൻ ചെയ്ത തെറ്റ്?. തന്റെ ആത്മീയ ആട്ടിൻ പറ്റത്തിൽപ്പെട്ട വ്യക്തികളുടെ
വിജയം സന്തോഷമാണ് എന്നു പറഞ്ഞതിൽ എന്തിനാണിത്ര അസ്വസ്ഥത?. ഇത് കേട്ടിട്ടു ചിലരുടെയെങ്കിലും ഹൃദയം പൊട്ടി
എന്നനിലയിൽ പ്രചരണം നടത്തുന്നവരോട് കൈസർക്കു കൊടുക്കാവൂ
എന്നോർമ്മിപ്പിക്കുന്നു.
- ഏതെങ്കിലും മുന്നണി
രാഷ്ട്രീയത്തിലേക്ക് വിശ്വാസികളെ ആഹ്വാനം ചെയ്താൽ എല്ലാ മുന്നണിയിലും പെട്ടവർ
സഭയിൽ ഉള്ളതുകൊണ്ട് അതുപലരെയും വേദനിപ്പിക്കും എന്നത് പരമാർത്ഥം. എന്നാൽ ഏതു
മുന്നണിയായാലും നമ്മുടെ ആളുകളെ കരുതണം എന്നു പറയുന്നത് എങ്ങനെയാണ്
തെറ്റാകുന്നത്?. അത് സഭയുടെ
സംഘബോധത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമല്ലേ. നാളെ സഭാംഗമെന്ന നിലയിൽ
നിങ്ങൾ മത്സരിച്ചാലും ഈ കരുതലും പിൻതുണയും വേണ്ട എന്നാണോ?.
- വിമോചന സമരകാലത്ത് തുടർച്ചയായി
ഇടയലേഖനങ്ങൾ പള്ളിയിൽ നിന്നു വായിച്ചത് മൂലമല്ല സഭയുടെ അംഗങ്ങളുടെ ഇന്നു
കാണുന്ന രാഷ്ട്രീയ അടിമത്വം രൂപപ്പെട്ടത്. അതിലെ നന്മകൾ എല്ലാം ആസ്വദിച്ചവർ
ഇപ്പോൾ സഭാംഗങ്ങളെ കരുതണം, അവർ ഏത് മുണിയായാലും എന്നു സഭ പറയുമ്പോൾ എന്തിനാണ്
അസ്വസ്ഥർ ആകുന്നത്?
- രാഷ്ട്രീയത്തിൽ സഭയ്ക്ക് എന്ത്
കാര്യം എന്നു ചോദിച്ചപ്പോൾ സഭയിൽ രാഷ്ട്രീയക്കാർക്ക് എന്ത് കാര്യം എന്നു
തിരിച്ചു ചോദിക്കേണ്ടിവരും. എന്തിനാണ് പള്ളിപൊതുയോഗങ്ങളെ
രാഷ്ട്രീയവൽക്കരിച്ചത്? എന്തിനാണ് ഖദറിട്ടു (ഖദർ ഒരു രാഷ്ട്രീയ പാർട്ടിയുടെ
മാത്രം അടയാളം എന്ന നിലയിലല്ല) പള്ളിപരിസരങ്ങളിൽ വിലസുന്നത്? എന്തിനാണ്
രാഷ്ട്രീയത്തിൽ ബൂത്ത് സെക്രട്ടറി മുതൽ മുകളിലോട്ടു ഉള്ള സ്ഥാനങ്ങൾക്ക്
വേണ്ടി പിതാക്കന്മാരുടെ കൈകളിൽ നിന്നു എഴുത്തുകൾ വാങ്ങുന്നത്? എന്തിനാണ്
ആത്മീയ സംഘടനകളുടെ അടക്കം ഉദ്ഘാടന വേദിയിൽ ഇത്തരം നേതാക്കന്മാരെ
അവതരിപ്പിക്കുന്നത്? എന്തിനാണ് സഭയുടെ പദവികൾ സ്വന്തമാക്കുകയും അതുവച്ച്
രാഷ്ട്രീയത്തിൽ ഇരിപ്പിടം സ്വന്തമാക്കാൻ നെട്ടോട്ടം ഓടുന്നത്? രാഷ്ട്രീയത്തെ
പള്ളിയിൽ നിന്നു പുറത്താക്കിയാൽ നമുക്ക് സഭയെ രാഷ്ട്രീയത്തിൽ നിന്നും
മാറ്റിനിർത്താം.
- നീതി നിക്ഷ്പക്ഷമായിട്ടാണോ ഇവിടെ
നിർവഹിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ പാത്രിയർക്കീസ് വിഭാഗത്തിന് കൂടുതൽ
ജനപ്രതിനിധികൾ ഉണ്ടായതിന്റെ ഗുണം അവർ അനുഭവിച്ചില്ലാ എന്നു ആർക്കാണ് പറയുവാൻ
കഴിയുക? സഭയുടെ
പരമാധ്യക്ഷനെ പട്ടിണിക്കിട്ടു കൊല്ലുവാൻ നോക്കിയതും, വ്യക്തമായ കോടതിവിധികളെ നഗ്നമായി ലംഘിച്ചതും നമുക്ക്
ഭൂരിപക്ഷമുള്ള ഇടങ്ങളിൽ പോലും അരമനകളിൽ വില്ലേജ് ഓഫീസർമാർവരെ കയറി ധിക്കാരം
കാട്ടിയതും നമ്മുടെ രാഷ്ട്രീയ അനാഥത്വം മൂലമല്ലേ????.
ആരുണ്ടായി നമ്മെ സംരക്ഷിക്കുവാൻ?. തോമസ്
പ്രഥമന്റെ ഇടതും വലതും ജനപ്രതിനിധികൾ കൂട്ടു ഇരിക്കുന്നത് കണ്ടിട്ടും നമ്മുടെ
നേതാക്കന്മാർക്ക് എന്തേ തിരിച്ചറിവുണ്ടാകാത്തത്, എന്തേ പ്രതികരിക്കാത്തത്? നമുക്കും വേണം ചില ജനപ്രതിനിധികൾ എന്നു ചിന്തിച്ചാൽ
അത് എങ്ങനെ തെറ്റാകും? ഈ അവസ്ഥയിലേക്ക് നമ്മെ കൊണ്ടുചെന്നു എത്തിച്ചത് ആരാണ്?
- കക്ഷിഭേദമെന്യെ അടുത്ത് ചെന്നു
എല്ലാ നേതാക്കന്മാരോടും അർഹമായ സഭാംഗങ്ങളെ സീറ്റിനായി പരിഗണിക്കണം എന്നു
ചോദിക്കാഞ്ഞിട്ടാണോ ചിലരുടെ ക്രൂരമായ ഈ തള്ളിപ്പറച്ചിൽ?.
(ഈ ഇലക്ഷന് ഈ ആവശ്യത്തിനായി
നേതാക്കന്മാരെ സന്ദർശിച്ച സഭാ ഡെലിഗേഷൻ അംഗമാണ് ഈ ലേഖകൻ) ചോദിച്ചാൽ
തരികയില്ല. പ്രതികരിച്ചാൽ കണ്ണുരുട്ടും. സഭാംഗങ്ങളിൽ ചിലർക്ക് ഇത്
കേൾക്കുമ്പേൾ സ്വർഗ്ഗരാജ്യം നഷ്ടപ്പെട്ട പ്രതീതിയാണ്. നേരെ ചൊവ്വേ
പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കാത്ത ചില നേതാക്കന്മാർ ഇപ്പോൾ കോർണർമീറ്റിംഗ്
നടത്തി സഭയെ വിരട്ടുന്ന തിരക്കിലാണ്. മലർന്നു കിടന്നു കുറച്ചുകൂടി ഇയരത്തിൽ
തുപ്പുന്നതായിരിക്കും ഇതിലും ഭേദം.
- ക്രിസ്തുവിന്റെ പ്രസംഗ വിഷയങ്ങളിൽ
പാപവും സ്വർഗ്ഗവും മാനസാന്തരവും മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. റോമോ
ഗവമെന്റിന്റെ നികുതി, പട്ടിണി, അഴിമതി, കടം, ജോലി, അടിമ, ഇങ്ങനെ ധാരാളം വിഷയങ്ങൾ ഉണ്ടായിരുന്നു.
പുരോഹിതന്മാർക്ക് മദ്ബഹായിൽ നിന്നു ലേലം വിളിക്കാം, കോമഡി ഷോയും ടിക്കറ്റ് ഉദ്ഘാടനവും ചെയ്യാം. എന്നാൽ
സഭയ്ക്ക് രാഷ്ട്രീയ അവഗണന ഉണ്ട്, അത് പരിഹരിക്കാരൻ നാം ഉണരണം എന്നു പറഞ്ഞാൽ- പിന്നെ എന്താ
പുകിൽ!!! ഇങ്ങനെയൊക്കെ പറയാമോ. സഭയുടെ ? ശക്തിയിൽ മാത്രം ജീവിക്കുന്ന ഞാനടക്കം ഉള്ള
പുരോഹിതന്മാർക്കും സംശയം, ആയ്യോ വേദനയുണ്ടാകും! പ്രശ്‌നമുണ്ടാകും തുടങ്ങി
ഒത്തിരി മനോവിചാരങ്ങൾ. ആരുടെ വേദന? ആർ പ്രശ്‌നമുണ്ടാക്കുമെന്നു? സഭയുണ്ടെങ്കിലെ ജീവിക്കാൻ കഴിയുള്ളൂ എന്നു
ബോധ്യമുള്ളവർക്ക് സഭയുടെ വേദന തന്നെയാണ് വലിയ കാര്യം. പ്രശ്‌നങ്ങളുണ്ടായാൽ
അതു പരിഹരിക്കുവാൻ സഭയ്ക്ക് സംവിധാനങ്ങൾ ഉണ്ട്. മൂന്നുവർഷത്തിലപ്പുറം ഇടവക
പട്ടക്കാരായി ആരെയും ഇവിടെ നിയമിക്കുന്നില്ലല്ലോ. പിന്നെയെന്തിനാണ് ഈ ആശങ്ക?. പള്ളിയിലെ
ട്രസ്റ്റിക്കും, സെക്രട്ടറിക്കും
ആത്മീയ സംഘടനാ പ്രവർത്തകർക്കും പറയാം, പ്രവർത്തിക്കാം. പള്ളി ഓഫീസിൽ ഇരുന്നായാൽ പോലും പക്ഷേ
മറ്റാരും ചെയ്യരുത്. എന്തൊരു വിരോധാഭാസം.
- ശ്ലീഹന്മാർ നേതൃത്വം നൽകിയ അദിമസഭാ
കൂട്ടായ്മകളിൽ വിശ്വാസികൾ കൂടിയിരുന്നു റോമൻ ഭരണകൂട ഭീകരത ചർച്ച
ചെയ്തിരുന്നു. എാൽ ബാവാ പട്ടിണി കിടന്നാലും അച്ചനെ ജയിലിൽ ഇട്ടാലും (മൂന്നു
ദിവസമാണ് കുന്നംകുളം ചേലക്കര പള്ളി വികാരി ജയിലിൽ കിടന്നത്) മിണ്ടരുത്
എന്നാണോ? സഭയ്ക്ക്
മുറിവേറ്റാലും സഭയിലെ രാഷ്ട്രീയക്കാർക്ക് മുറിവേൽക്കരുതെന്നാണോ?
- നിയമം നിയമത്തിന്റെ വഴിക്ക് വിട്ടു
എല്ലാ ജനപ്രധിനിധികളും പിൻമാറട്ടെ. അപ്പോൾ നമുക്കും വിശാല ദർശനം ഉൾക്കൊള്ളാം.
ഒരു രാഷ്ട്രീയ അഭിപ്രായവും പറയാതെ ഇരിക്കാം. എന്നാൽ സഭയുടെ അർഹമായ നീതി
അട്ടിമറിക്കുവാൻ നിയമസഭാ സാമാജികർ നഗ്നമായി കൂട്ടുനിൽക്കുന്ന കാലത്തോളം
സഭയ്ക്ക് സ്വന്തം മക്കൾ നിയമസഭാ സമാജികൾ ആകുവാൻ വേണ്ട പിന്തുണ നൽകുവാൻ ബാധ്യതയുണ്ട്.
അത് മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. അതിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും, ബി. ജെ.
പിയും സ്വാതന്ത്രനും ഉണ്ടാകും. ആര് കൂടുതൽ തന്നുവോ അവർ കൂടുതൽ കൊയ്യും.
- ഈ സഭയിലെ സാധാരണ ജനങ്ങളെയും ഭരണ
നേതൃത്വങ്ങളെയും വേറിട്ടു കാണുവാൻ കഴിയണം. ഭൂരിഭാഗം ഇപ്പോഴും സഭയ്ക്ക് വേദനിച്ചാൽ
കൂടെ വേദനിക്കുന്നവരാണ്. ന്യൂനപക്ഷത്തിന് സഭാ ഇതര താല്പര്യങ്ങള്‍ ഉണ്ടാകാം.
നാം അത് എന്തിനാണ് ഭയപ്പെടുന്നത്?
- സഭയുടെ സാമ്പത്തിക ആവശ്യം നാം
ആരോടാണ് പറയുന്നത്? വിശ്വാസികളോട്… ആഗോളവത്കരണം, കർഷക
ആത്മഹത്യ, മദ്യപാനം
തുടങ്ങിയ സാമൂഹിക തിന്മകളെപ്പറ്റി നാം ആരോടാണ് പറയുന്നത്? വിശ്വാസികളോട്… സഭയുടെ
രാഷ്ട്രീയ തിരസ്‌കരണങ്ങളെപ്പറ്റി നാം ആരോടാണ് പറയേണ്ടുന്നത്? അതും
വിശ്വാസികളോട്… അതിൽ എന്താണ്
തെറ്റ്?
- രാഷ്ട്രീയക്കാർ സഭയിൽ എത്ര അംഗങ്ങൾ
ഉണ്ടെന്നുള്ളതല്ല മറിച്ച് അതിൽ എത്രപേർ ഒന്നിച്ചു നിൽക്കുന്നു എന്നതാണ്
വിലയിരുത്തുന്നത്. ഒന്നിച്ചു നിന്നാൽ കാതോലിക്ക സംഹാസനം ബലപ്പെടും.
ഇല്ലെങ്കിൽ കാതോലിക്കാ സിംഹാസനം നീണാൽ വാഴട്ടെ എന്നു എത്ര തൊണ്ട കീറിയാലും
ഒരു കാര്യവുമില്ല.
- ഇരിക്കുന്ന കൊമ്പ് മുറിച്ച്
മിടുക്ക് കാട്ടുന്നവരുടെ നയതന്ത്രജ്ഞതയും ജനപ്രീതിയും നമ്മെ
കൊതിപ്പിക്കുന്നില്ലായെങ്കിൽ നമുക്ക് സഭയോടൊപ്പം നിൽക്കാം ഉറച്ച തീരുമാനം
എടുക്കാം. അത് ജീവിക്കാനായാലും മരിക്കാനായാലും.
- മുപ്പത് വെള്ളിക്കാശിന് ഗുരുവിനെ
ഒറ്റിക്കൊടുക്കുവർക്ക് കാലം എന്ത് നൽകി എന്നു വേദചരിത്രത്തിലുണ്ട്.
നിരന്തരമായ അവഗണനമൂലം മനസ്സ് നൊന്ത് ബാവാ തിരുമേനിയും പരിശുദ്ധ സുഹദോസും ചില
നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുമ്പോൾ ഏറ്റെടുക്കാൻ കഴിയാത്തവരെപ്പറ്റി എന്ത്
പറയാൻ.
- എന്നാൽ സ്വന്തം പിതാക്കന്മാരുടെ
മാനം സംരക്ഷിക്കാൻ കെട്ടുതാലി പണയം വെച്ചും, പിടിയരി മാറ്റി വെച്ചും മാതൃകകാണിച്ച ധീരരായ
അമ്മമാരുടെ പാരമ്പര്യമുള്ള ഈ സഭയിലെ സാധാരണക്കാർ സഭയുടെ കണ്ണുനീർ
ഏറ്റെടുക്കുക തന്നെ ചെയ്യും.
- ഈ രൂപ പരിണാമത്തിനായി യത്‌നിക്കുന്നവർ
ചിലപ്പോൾ ക്രൂശിക്കപ്പെടും, തെരുവുകളിൽ അപഹസിക്കപ്പെടും, അവരുടെ ആത്മീയത ചോദ്യം ചെയ്യപ്പെടും, നാളെകൾ
തിരഞ്ഞുപിടിച്ച് തോല്പിക്കപ്പെടും. അതു നടക്കട്ടെ.. എ?ന്നാലും മാർത്തോമ്മാ ശ്ലീഹാ നട്ടു നനച്ച ഈ സഭയുടെ മാനം
പോകുന്ന കാര്യം ചെയ്യരുതേ എന്ന അപേക്ഷ മാത്രം മുന്നോട്ടു വയ്ക്കുന്നു.
ലേഖനം:
ഫാ. തോമസ് വർഗ്ഗീസ്
അമയിൽ
നിഷ്പക്ഷതയല്ല, നിലപാടാണ് പ്രധാനം: വീണാ ജോര്‍ജ് / എന്‍ എസ് സജിത്
കോളേജ് വിദ്യാഭ്യാസ കാലം ഞാന്‍ ഇടതുപക്ഷ ആശയക്കാരിയാണ്. എസ്എഫ്ഐ പ്രവര്‍ത്തകയാണ്. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ഏഴുവര്‍ഷത്തെ പഠനം കഴിഞ്ഞ് പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രവേശിച്ചതിനുശേഷം പുരോഗമന പ്രസ്ഥാനവുമായി സഹകരിക്കുന്നു. ആറന്മുള നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് നിലപാടുകള്‍ പങ്കുവയ്ക്കുന്നു...
രാഷ്ട്രീയ–സാംസ്കാരിക പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരോട് നിരന്തരം ചോദ്യങ്ങളുന്നയിക്കുകയും അതില്‍നിന്ന് വാര്‍ത്തകള്‍ കണ്ടെത്തുകയും അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്ത നീണ്ട പതിനേഴ് വര്‍ഷം. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങള്‍ക്കും കൃത്യമായി മറുപടി പറയുന്ന സ്ഥാനാര്‍ഥിയായുള്ള മാറ്റം. മലയാളത്തിലെ വാര്‍ത്താചാനലുകളില്‍ ശക്തമായ സ്ത്രീ സാന്നിധ്യമായ വീണാ ജോര്‍ജ് ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. സമകാലിക കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥാനാര്‍ഥിത്വമാണ് വീണയുടേത്.
മലയാളത്തിലെ ന്യൂസ് ആങ്കറിങ്ങില്‍ സ്വന്തമായ രീതിശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട് വീണാ ജോര്‍ജ്. അവതാരകരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുമായ പുരുഷന്മാര്‍ക്ക് ഇടയില്‍നിന്നുകൊണ്ടാണ് വീണ മലയാളത്തിലെ ദൃശ്യമാധ്യമ രംഗത്ത് മിതത്വമുള്ളതെങ്കിലും അതിശക്തമായ ഒരു ശൈലി വികസിപ്പിച്ചെടുത്തത്. അതിവൈകാരികതയോ ബഹളമോ ഇല്ലാതെ വാര്‍ത്തകളെ പ്രശ്നാധിഷ്ഠിതമായി സമീപിച്ചു. ദൃശ്യമാധ്യമങ്ങളിലെ അവതാരകര്‍ ഒരു വിഷയത്തിലെ ചര്‍ച്ചയ്ക്കൊടുവില്‍ വിധികല്‍പ്പിക്കുന്ന ന്യായാധിപരാണെന്ന ധാരണയാണ് തികഞ്ഞ പക്വതയോടെയും സമചിത്തതയോടെയുമുളള അവതരണത്തിലൂടെ വീണ തകര്‍ത്തുകളഞ്ഞത്. ചാനല്‍ ചര്‍ച്ചകള്‍ വാചാടോപത്തിന്റെ അരങ്ങല്ല, സര്‍ഗാത്മകമായ രാഷ്ട്രീയ ഇടപെടലുകളാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട് അവര്‍.
അരുന്ധതി റോയിയുമായുള്ള അഭിമുഖം
കിട്ടിയ വാര്‍ത്തയുടെയോ വസ്തുതയുടെയോ രണ്ടാമതൊരു പരിശോധനയ്ക്കുള്ള സാധ്യത ദുസ്സാധ്യമായ ദൃശ്യമാധ്യമങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഗതിവേഗവുമായി ഏറ്റുമുട്ടി വിവിധ ചാനലുകളുടെ തലപ്പത്ത് ചെറുപ്രായത്തില്‍ത്ത ന്നെ എത്താന്‍ കഴിയുക. എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്ന സുപ്രധാന തസ്തികയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ചാനലുകളുടെ നയരൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞ സ്ത്രീകള്‍ കേരളത്തില്‍ തുലോം കുറവ്. ദൃശ്യമാധ്യമങ്ങളില്‍ കഴിവുതെളിയിച്ചവരുടെ ഒന്നാം നിരയില്‍ തന്നെയുണ്ട് തുടക്കം മുതല്‍ വീണാ ജോര്‍ജ്. സ്ത്രീകളുടെയും അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വീണാ ജോര്‍ജിന് കഴിഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തനം നടത്തിയതിന്റെ അനുഭവം പത്രപ്രവര്‍ത്തനത്തില്‍ മുതല്‍ക്കൂട്ടായി.
വീണയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകളുടെ സ്വഭാവം പലപ്പോഴും വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് വഴിമാറുന്നതിനും സമീപദിവസങ്ങള്‍ സാക്ഷിയായി. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങളേക്കാള്‍ രൂക്ഷമായിരുന്നു പഴയ സഹജീവികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകള്‍. മലങ്കര ഓര്‍ത്ത്ഡോക്സ് സഭയുടെ നോമിനിയായാണ് ചുറ്റിക അരിവാള്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന വീണാ ജോര്‍ജ് എന്ന ആരോപണം. എസ്എഫ്ഐ പ്രവര്‍ത്തകയെന്ന നിലയില്‍ ആര്‍ജിച്ച രാഷ്ട്രീയ അനുഭവം ഇത്തരം ആരോപണങ്ങളെ കൂസാതെ മുന്നേറാന്‍ അവര്‍ക്ക് തുണയാകുന്നു. നീചമായ മറ്റൊരാക്രമണത്തെക്കൂടി ഇന്ന് നേരിടുകയാണ് വീണാ ജോര്‍ജ്. മാസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ ചില യുവാക്കള്‍ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്ന് വന്ന് വീണയെയും മക്കളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെതിരെ നല്‍കിയ പരാതിയുടെ പേരിലുള്ളതാണ് പുതിയ കടന്നാക്രമണം. ഉപദ്രവിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി പിടിക്കപ്പെട്ട യുവാവിന്റെ കദനകഥകള്‍ നിരത്തി വീണയെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരില്‍ മുന്നിലുള്ളത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ. ഇതുവരെ ഉയരാത്ത ഒരു കഥ സജീവമാകുന്നത് അവര്‍ സിപിഐ എം സ്ഥാനാര്‍ഥിയാകുന്നതോടെ. അതിക്രമത്തിന് ഇരയായ ഒരു സ്ത്രീയെന്ന നിലയിലുള്ള പരിഗണന പോലും നല്‍കാതെയാണ് അധിക്ഷേപങ്ങള്‍. വീണ ഉള്‍പ്പെടുന്ന മതവിഭാഗത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ആരോപണങ്ങള്‍. ഇന്നലെ വരെ തൊഴില്‍പരമായ സൌഹൃദം പുലര്‍ത്തിയ പലരും ആരോപണങ്ങളുടെ തോക്കിന്‍കുഴല്‍ തിരിച്ചുവച്ചിരിക്കുന്നത് വീണ സിപിഐ എം സ്ഥാനാര്‍ഥിയാകുന്നതോടെയാണ്. എതിരാളികള്‍ പോലും ഉയര്‍ത്താത്ത ആരോപണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നതിന്റെ പിന്നിലുള്ള താല്‍പ്പര്യങ്ങള്‍ എന്താണെന്നൊന്നും വീണ അന്വേഷിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ വിജയം മാത്രമാണ് ലക്ഷ്യം. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരെ ആറന്മുളക്കാര്‍ വോട്ടുചെയ്യുമെന്നും ആ ജനവധി ഒരു നവകേരള സൃഷ്ടിക്കുള്ള മുതല്‍ക്കൂട്ടാവുമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ മാധ്യമപ്രവര്‍ത്തക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നേറുന്നത്. ആദ്യഘട്ടം പ്രചാരണം പൂര്‍ത്തിയാകുമ്പോള്‍ ആറന്മുള എല്‍ഡിഎഫിന് പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് പ്രചാരണത്തിരിക്കിനിടെ നല്‍കിയ അഭിമുഖത്തില്‍ വീണാ ജോര്‍ജ് പറഞ്ഞു.
? കോളേജ് അധ്യാപികയായും മാധ്യമപ്രവര്‍ത്തകയായും തിളങ്ങിയ ശേഷം പുതിയൊരു റോള്‍. വീണാ ജോര്‍ജിനെ കേരളം അറിയുന്നത് മികച്ച വനിതാ ജേര്‍ണലിസ്റ്റുകളില്‍ ഒരാളായാണ്. ഇങ്ങനെയൊരു തെരഞ്ഞെടുക്കല്‍ എങ്ങനെ രൂപപ്പെട്ടു.
= ഇതൊരു തെരഞ്ഞെടുക്കലല്ല. കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ ഞാന്‍ ഇടതുപക്ഷ ആശയക്കാരിയാണ്. എസ്എഫ്ഐ പ്രവര്‍ത്തകയാണ്. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ഏഴുവര്‍ഷത്തെ പഠനം കഴിഞ്ഞ് പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രവേശിച്ചതിനുശേഷം പുരോഗമന പ്രസ്ഥാനവുമായി സഹകരിക്കുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ ജില്ലകളിലും ഇടതുപക്ഷ വേദികളില്‍ പ്രസംഗിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യാവിഷനില്‍ വരുമ്പോള്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്നു. പിന്നെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി. ആ ഘട്ടം മുതല്‍ ഇടതുപക്ഷവുമായി വളരെയേറെ സഹകരിക്കുന്നുണ്ട്. ആ നിലയ്ക്ക് ഇതൊരു തെരഞ്ഞെടുക്കലല്ല. ഇടതുപക്ഷമെന്നത് ശരിപക്ഷമാണെന്നതാണ് എന്റെ നിലപാട്. ഓരോ മാധ്യപ്രവര്‍ത്തകയ്ക്കും മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയമുണ്ട്. നിഷ്പക്ഷത എന്നത് കാപട്യമാണ്. ചരിത്രത്തിനുപോലും നിഷ്പക്ഷതയില്ല. എല്ലാത്തിനും പക്ഷമുണ്ട്. ചരിത്രം വ്യാഖ്യാനിക്കുമ്പോഴും ഒരു വാര്‍ത്ത കൈകാര്യം ചെയ്യുമ്പോഴുമൊക്കെ. ജനങ്ങള്‍ ഒരു സംഭവത്തെ കാണുന്നത് മാധ്യമപ്രവര്‍ത്തകന്‍/ മാധ്യമപ്രവര്‍ത്തക എന്ന കണ്ണാടിയിലൂടെയാണ്. ഈ കണ്ണാടിയില്ലാതെ സംഭവത്തെ കാണാന്‍ കഴിയില്ല. ഈ കണ്ണാടിയില്‍ നൂറുശുതമാനം നിഷ്പക്ഷത എന്നൊന്നില്ല. എന്നാലും ചെയ്യുന്ന ജോലിയോട് എന്നും നൂറുശതമാനം സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഏറ്റെടുത്ത ദൌത്യമെന്ന് ഞാന്‍ കരുതുന്നു. മാധ്യമവര്‍ത്തനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നയാളാണ് ഞാന്‍. പല അഴിമതികളും വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. പല രേഖകളും പബ്ളിക് ഡോക്യുമെന്റ് ആക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമപ്രവര്‍ത്തകരുടെ കര്‍ത്തവ്യം അവിടെ അവസാനിക്കുകയാണ്. നമുക്ക് ചെയ്യാനാവുന്നതിന്റെ പരിധി അവിടം വരെ മാത്രമേ ഉള്ളൂ. അതിനപ്പുറത്തേക്ക് നീതി നടപ്പാക്കാന്‍ കഴിയുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് ഇവിടത്തെ ഭരണാധികാരികളാണ്. ഇതുവരെ ചെയ്തതിന്റെ അടുത്ത പടിയായുള്ള പ്രവര്‍ത്തനം നടത്തുന്നു എന്ന് മാത്രമാണ് ഞാന്‍ ഇതിനെ കാണുന്നത്.
വീണ പ്രചാരണരംഗത്ത്
? രണ്ടു ദശകത്തോളം മാധ്യമപ്രവര്‍ത്തനം നടത്തിയ രണ്ടുപേര്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി രംഗത്തുവരുന്നു, വീണയും നികേഷും. കേരളത്തിലെ ഇടതുപക്ഷ അനുഭാവികളെ സംബന്ധിച്ചിടത്തോളം മാധ്യമരംഗത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രമുഖര്‍ സിപിഐ എം സ്ഥാനാര്‍ഥികളായി രംഗത്തുവരുന്നത് തികച്ചും ആവേശകരമാണ്. ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന താങ്കളുടെ തിരിച്ചറിവും ബോധ്യവും കൂടി ഇതിനുപിന്നിലുണ്ട്. ഈ അന്തരീക്ഷത്തില്‍ രാജ്യം പൊതുവിലും കേരളം പ്രത്യേകിച്ചും അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്.
= തികച്ചും ശരിയാണ്. വളരെ സങ്കീര്‍ണമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ദേശീയ തലത്തില്‍ വര്‍ഗീയതക്കെതിരെ പൊതുജനം ഉണരേണ്ട അനിവാര്യമായ സാഹചര്യം കൂടിയാണ്. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ശക്തിപ്പെടേണ്ടതിന്റെ അനിവാര്യത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു.
കേരളത്തിലെ കാര്യങ്ങള്‍ പ്രത്യേകമായി പറഞ്ഞാല്‍ മുന്‍കാലത്തെ യുഡിഎഫ് സര്‍ക്കാരുകളെയെല്ലാം തോല്‍പ്പിക്കുന്ന അഴിമതിയാണ് ഈ ഭരണത്തില്‍ നടക്കുന്നത്. സാധാരണക്കാരനെ കബളിപ്പിച്ചും അവരെ പിഴിഞ്ഞുമാണ് യുഡിഎഫിന്റെ അഴിമതിയും ധൂര്‍ത്തും. ജനങ്ങളുടെ അവകാശങ്ങള്‍ നീചമായി ലംഘിക്കുകയാണ്. അതോടൊപ്പം കുത്തകകള്‍ക്കും മാഫിയകള്‍ക്കും എല്ലാ പിന്തുണയും നല്‍കുന്ന സര്‍ക്കാരാണിത്. ഇത് തിരിച്ചറിഞ്ഞ് കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കുണ്ടായ ദുഃഖകരമായ അനുഭവം കൂടി പറയാതിരിക്കാന്‍ വയ്യ. ഏറ്റവും കൂടുതല്‍ ആക്രമണം എനിക്കും എം വി നികേഷ്‌കുമാറിനും നേരിടേണ്ടിവരുന്നത് മാധ്യമലോകത്തുനിന്ന് തന്നെയാണ്. ഞങ്ങള്‍ എന്തിനെയാണോ എതിര്‍ത്തത് അതിന്റെ ഭാഗമാണ് ഞങ്ങളെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അത് ദുഃഖകരമാണ്. ഒരു കാര്യം സത്യമാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഇത് ജാതി മതഭേദമെന്യെ കേരളത്തിന്റെ പൊതുസമൂഹം മനസ്സിലാക്കുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. അത് സംശയരഹിതമായ കാര്യമാണ്.
? വിവിധ മതവിഭാഗങ്ങള്‍ രമ്യതയോടെ ജീവിക്കുന്ന നാടാണ് ആറന്മുള. വിപുലമായ മതകണ്‍വെന്‍ഷനുകള്‍ക്ക് ആതിഥ്യമരുളുന്ന നാട്. പാര്‍ഥസാരഥി ക്ഷേത്രമടക്കമുള്ള ദേവാലയങ്ങളുടെ നാട്. ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയധ്രുവീകരണ ശ്രമങ്ങള്‍ ആറന്മുളയിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നുണ്ടോ.
= വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ കേരളത്തിലെ ചില മണ്ഡലങ്ങള്‍ പ്രത്യേകിച്ച് കേന്ദ്രീകരിച്ച് ജനങ്ങളെ ധ്രുവീകരിച്ചുകൊണ്ട് വോട്ടുനേടാന്‍ ശ്രമിക്കുന്നുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും അതിന് സാധിച്ചിട്ടില്ല. പക്ഷേ, അവര്‍ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ കടന്നുകയറാനുള്ള ശ്രമം നടത്തുന്നുണ്ട്. ആറന്മുള അത്തരത്തിലൊരു മണ്ഡലമാണ്. പക്ഷേ ഈ ശ്രമത്തില്‍ അവര്‍ വിജയിക്കില്ല. നവോത്ഥാന മുന്നേറ്റത്തിന്റെ പാരമ്പര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗീയ ഫാസിസ്റ്റുകളുടെ നീക്കങ്ങള്‍ കേരളം തിരിച്ചറിയും. വര്‍ഗീയവല്‍ക്കരണ–ധ്രുവീകരണ ശ്രമങ്ങളെ കേരളം പരാജയപ്പെടുത്തും. നവോത്ഥാനമൂല്യങ്ങള്‍ കേരളം ഉയര്‍ത്തിപ്പിടിക്കും.
ആറന്മുള മതസാഹോദര്യം പുലരുന്ന പ്രദേശമാണ്. ചെറുകോല്‍പ്പുഴ, മാരാമണ്‍ കണ്‍വെന്‍ഷനുകള്‍ക്ക് ആതിഥ്യമരുളുന്ന നാട്. ശബരിമലയും ഇവിടെയാണ്. കൂടാതെ അസംഖ്യം ക്ഷേത്രങ്ങളും. ഇവിടത്തെ സാഹോദര്യം തകര്‍ക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല.
കമലഹാസനുമായി അഭിമുഖം
? തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ സുരക്ഷിത മണ്ഡലമൊന്നുമല്ല ആറന്മുള എന്നുകാണാം. തൊട്ടുമുമ്പത്തെ നിയമസഭ–ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും ഫലം പ്രോത്സാഹജനകമായിരുന്നില്ല. സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും വിജയിക്കുമെന്ന ആത്മവിശ്വാസം എന്തുകൊണ്ടാണ്.
= ഈ ആറന്മുള ഉള്‍പ്പെട്ട പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ജയിച്ചത് യുഡിഎഫ് ആണ്. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനം ചെയ്താലും യുഡിഎഫിന് അനുകൂലമായാണ് ആറന്മുള വിധിയെഴുതിയതെന്ന് കാണാം. പക്ഷേ, ഈ സാഹചര്യങ്ങളൊക്കെ പണ്ടും നിലനിന്നപ്പോഴാണ് കവി കടമ്മനിട്ട രാമകൃഷ്ണന്‍ ഈ ആറന്മുളയില്‍നിന്ന് ഗംഭീരമായി ജയിച്ചത്. സഖാവ് കെ സി രാജഗോപാല്‍ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമായി മാറ്റിയെടുത്ത ചരിത്രം ആറന്മുളയ്ക്കുണ്ട്. ആ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കും. എല്‍ഡിഎഫിന് ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെയുണ്ട്. അവയെ വോട്ടാക്കി മാറ്റാന്‍ എല്‍ഡിഎഫിന് കഴിയും.
? വീണ സ്ഥാനാര്‍ഥിയായപ്പോള്‍ ആവര്‍ത്തിച്ച് ഉയര്‍ന്ന ഒരാരോപണമാണ് സഭയുടെ നോമിനിയാണെന്നത്. സഭ ആരെയും സ്ഥാനാര്‍ഥിയാക്കിയിട്ടില്ലെന്ന് സഭാനേതാക്കള്‍തന്നെ വ്യക്തമാക്കിയിട്ടും മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളില്‍നിന്നുള്‍പ്പെടെ ഈ ആരോപണം തുടരുകയാണ്. താങ്കളുടെ കഴിവുകളെയും രാഷ്ട്രീയ ബോധ്യത്തെയും ഇകഴ്ത്തിക്കാട്ടുന്ന ഇത്തരം ആരോപണങ്ങളെ എങ്ങനെയാണ് നേരിടുക.
= ഞാന്‍ ഏറ്റവുമധികം ആക്രമണം നേരിടുന്നത് മാധ്യമപ്രവര്‍ത്തകരില്‍നിന്നുതന്നെയാണ്. അതെന്തുകൊണ്ടാണെന്ന്
? ചെറുപ്പം മുതല്‍ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നല്ലോ. അതെല്ലാം മാധ്യമപ്രവര്‍ത്തകയെന്ന നിലയ്ക്കും സാമൂഹിക പ്രവര്‍ത്തകയെന്ന നിലയ്ക്കുമുള്ള പ്രവര്‍ത്തനങ്ങളെ എത്രമാത്രം സഹായിച്ചിട്ടുണ്ട്.
= ഞാന്‍ ക്ളാസിക്കല്‍ നര്‍ത്തകിയാണ്. ഭരതനാട്യവും മോഹിനിയാട്ടവും പത്തുവര്‍ഷം പഠിച്ചു. പല വേദികളിലും അഭിനയിച്ചിട്ടുണ്ട്. കോളേജില്‍ എത്തിയപ്പോള്‍ നിരന്തരമായ നാടകങ്ങളും മൈമും സ്കിറ്റും ഒക്കെ ചെയ്തിട്ടുണ്ട്. കോളേജിലെത്തിയപ്പോള്‍ വ്യക്തിഗതമായ ഇനങ്ങളില്‍നിന്ന് മാറി ഇത്തരം ഗ്രൂപ്പ് ഇനങ്ങളിലേക്ക് മാറി. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാടകങ്ങളുമായി കറങ്ങിയിട്ടുണ്ട്. നാടകങ്ങളും സ്കിറ്റുമൊക്കെ എഴുതിയിട്ടുണ്ട്. തെരുവുനാടകങ്ങളിലും സജീവിമായിരുന്നു.
? സ്വൈരമായ അധ്യാപക ജീവിതത്തില്‍നിന്നാണ് തിരക്കുപിടിച്ച മാധ്യമപ്രവര്‍ത്തനത്തിലേക്ക് വഴിമാറിയത്. സംതൃപ്തമായിരുന്നോ തൊഴിലനുഭവം.
= സ്ത്രീകള്‍ക്ക് സൌകര്യമുള്ള തൊഴിലാണ് അധ്യാപനം. ഉദാത്തമായ ഒരു തൊഴിലായാണ് ഇപ്പോഴും അതിനെ കാണുന്നത്. മാധ്യമപ്രവര്‍ത്തനത്തില്‍ ഓരോ നിമിഷം നമുക്ക് പുതുതാണ്. പുതിയ വാര്‍ത്ത, പുതിയ മനുഷ്യര്‍, പുതിയ ഇടപെടലുകള്‍. ഇതൊക്കെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. ഡെസ്കിലാകുമ്പോള്‍ എല്ലാം മറന്നാണ് പ്രവര്‍ത്തിക്കുക. ഓരോ ദിവസവും ചെയ്ത സ്റ്റോറികളും ചര്‍ച്ചകളും ആത്മാര്‍ഥമായും ആസ്വദിച്ചുമാണ് ചെയ്തത്. അതെല്ലാം എന്റെ മനഃസാക്ഷിയിലും ശരിബോധ്യത്തിലും ഊന്നിയാണ് ചെയ്തിട്ടുള്ളത്. ശരിയല്ലെന്ന് തോന്നിയ ഒരു വാര്‍ത്തയും ചെയ്തിട്ടില്ല. അവസരങ്ങള്‍ക്കുവേണ്ടി ഒരു ശുപാര്‍ശയ്ക്കും മെനക്കെട്ടിട്ടുമില്ല. അനധികൃതമായി ഒരവസരവും വാങ്ങിയിട്ടില്ല.
? ന്യൂസ് ഡെസ്കുകളിലെ സ്ത്രീവിരുദ്ധതയെ എങ്ങനെയാണ് നേരിട്ടത്. പ്രത്യേകിച്ചും ടോയ്‌ലെറ്റ് സൌകര്യം, പിക്അപ്പ് ആന്റ് ഡ്രോപ്പ് സൌകര്യം, രാത്രി ഷിഫ്റ്റ് ക്രമീകരണം, താമസം എന്നിവ തൊട്ട് വാര്‍ത്തകളിലെ സൂക്ഷ്മമായ സ്ത്രീവിരുദ്ധത പരാമര്‍ശങ്ങള്‍ വരെയുള്ള വെല്ലുവിളികള്‍ ചാനലിലെ നയരൂപീകരണ കര്‍ത്താക്കളില്‍ ഒരാളെന്ന നിലയ്ക്ക് എങ്ങനെയാണ് കൈകാര്യംചെയ്തത്.
= പണ്ട് സ്ത്രീകള്‍ പത്രങ്ങളില്‍ ഒട്ടുമില്ലായിരുന്നല്ലോ. ലീലാ മേനോനെപ്പോലെ അപൂര്‍വം വനിതകള്‍ മാത്രമായിരുന്നു. അവരൊക്കെ ഷിഫ്റ്റ് കഴിഞ്ഞ ശേഷം പുലരും വരെ ഡെസ്കില്‍ ഇരുന്ന് രാവിലെ ഫസ്റ്റ് ബസിന് കാത്തിരുന്ന് വീട്ടിലേക്ക് മടങ്ങുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ഈ മേഖല സ്ത്രീക്ക് അനുകൂലമല്ല. സ്ത്രീകള്‍ക്ക് ഗൌരവമേറിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനാവില്ലെന്ന മുന്‍വിധി ശക്തമായി തന്നെ ന്യൂസ് റൂമുകളില്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ പല മാധ്യമസ്ഥാപനങ്ങളില്‍ റെസ്റ്റ് റൂം പോലുള്ള സൌകര്യങ്ങള്‍ ഉണ്ടെങ്കിലും നയരൂപീകരണത്തില്‍ എത്ര സ്ത്രീകള്‍ക്ക് പങ്കാളിത്തമുണ്ട്. എഡിറ്റോറിയല്‍ ബോഡില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം എത്രയോ കുറവാണ്.
വാര്‍ത്താ അവതാരകയായി
ദളിതരുടെയും സ്ത്രീകളുടെയും പങ്കാളിത്തം മാധ്യമങ്ങളില്‍ ഉണ്ടായാല്‍ മാത്രമേ ഈ വിഭാഗങ്ങളുടെ ഭാഗത്തുനിന്നുള്ള വായന സാധ്യമാകൂ. യഥാര്‍ഥ പ്രശ്നങ്ങള്‍ വാര്‍ത്തകളില്‍ യഥാര്‍ഥ അര്‍ഥത്തില്‍ വരാത്തതിന് കാരണം ഇതുകൂടിയാണെന്ന അഭിപ്രായമാണ് എനിക്ക്. മലയാളം ചാനലുകള്‍ മൊത്തം എടുത്താന്‍ അവയില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കാളിത്തമുള്ള സ്ത്രീകളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമാണ്.
ഇന്ത്യാ വിഷനിലെ ഒരനുഭവം പറയാം. റേപ്പിന് ബലാത്സംഗം എന്ന വാക്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ശഠിച്ചത് ഞാനാണ്. മാനഭംഗം എന്ന വാക്കല്ല അതിന് തത്തുല്യമായത്. കാരണം റേപ്പില്‍ സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നില്ല എന്നതുകൊണ്ടുതന്നെ മാനഭംഗം എന്ന വാക്ക് അനുചിതമാണെന്ന് ഞാനടക്കമുള്ളവര്‍ വാദിച്ചു. അങ്ങനെയാണ് ആ തീരുമാനം നടപ്പായത്.
? ആറന്മുള വിമാനത്താവളം പ്രശ്നം ആറന്മുളയില്‍ ഒരു തെരഞ്ഞെടുപ്പ് വിഷയമാണ്. ബിജെപി ആണ് അതില്‍ മുതലെടുപ്പ് നടത്തുക. കോണ്‍ഗ്രസ് ഇതില്‍ പ്രതിരോധത്തിലുമാണ്. ഇടതുപക്ഷം എങ്ങനെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്.
= വികസനവിരുദ്ധരാണ് ഇടതുപക്ഷം എന്ന് ധാരണ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച നിലപാട് സഖാവ് പിണറായി വിജയന്‍ പത്തനംതിട്ടയില്‍ വന്നപ്പോള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. വിമാനത്താവളത്തിന് ഇടതുപക്ഷമോ സിപിഐ എമ്മോ എതിരല്ല. വിദേശ മലയാളികള്‍ ധാരാളമുള്ള സ്ഥലമാണിത്. വിമാനത്താവളം വേണം. പക്ഷേ, അത് ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടോ പരിസ്ഥിതിക്കും ആരാധനാലയങ്ങള്‍ക്കും ആഘാതമുണ്ടാക്കിക്കൊണ്ടോ ആകരുത് എന്നാണ് സുവ്യക്തമായ നിലപാട്. പത്തനംതിട്ടയില്‍ വിമാനത്താവളം വേണമെന്നു തന്നെയാണ് ഞങ്ങളുടെ ആവശ്യം. വികസന വിരുദ്ധത എല്‍ഡിഎഫിന് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിലപ്പോകില്ല .
(ദേശാഭിമാനി വാരികയില്‍ നിന്ന്)
http://www.deshabhimani.com/election2016/news/view/246
Tuesday, April 19, 2016
ഗ്‌ളാസ് ഡോര്‍ പൊട്ടി വീണ് മുഖ്യമന്ത്രിക്ക് പരിക്ക്
പെരിന്തല്‍മണ്ണ: ഗ്‌ളാസ് ഡോര്‍ പൊട്ടി വീണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലിനു പരിക്കേറ്റു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കി. അല്‍ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ കാലത്ത് കന്നി വോട്ടര്‍മാരുമായി മുഖാമുഖം കഴിഞ്ഞ് ഹാളിനു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സംഭവം.ഹാളില്‍ നിന്നു പുറത്തേക്കു വരുമ്പോള്‍ തിക്കും തിരക്കുമായി. ഇതിനിടയിലാണു ചില്ലു വാതില്‍ പൊട്ടി വീണത്. ചില്ല് മുഖ്യമന്ത്രിയുടെ കാലില്‍ തെറിക്കുകയായിരുന്നു. ചില്ലു തെറിച്ചു മറ്റു മൂന്നു പേര്‍ക്കും പരുക്കുണ്ട് ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നു വെച്ച ഉടനെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണ സ്ഥലത്തേക്ക് പോയി.
Monday, April 18, 2016
സണ്ണിയുടെ മന:സാക്ഷി
മനസാക്ഷിയുടെ മേലാണ് ഉമ്മന്‍ ചാണ്ടിയുടെ ജീവിതം കെട്ടിപ്പടുത്തിരിക്കുന്നത്. മന$സാക്ഷി ഒന്നു മന്ത്രിച്ചാല്‍ എന്തുംചെയ്യാന്‍ മാത്രമല്ല, എന്തും വേണ്ടെന്നുവെക്കാനും അദ്ദേഹം തയാറാവും. അത്തരത്തിലൊരു മന$സാക്ഷിയുടെ വിളിയിലാണ് സ്വന്തം പേരുപോലും ഉപേക്ഷിച്ചത്. വീട്ടുകാരിട്ട വിളിപ്പേര് സണ്ണിയെന്നായിരുന്നുവെങ്കിലും കുഞ്ഞു സണ്ണിയുടെ മന$സാക്ഷിക്ക് അതത്ര ബോധിച്ചില്ല. അതിനാല്‍ അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഉമ്മന്‍ ചാണ്ടി ‘കുഞ്ഞൂഞ്ഞ്’ എന്ന പേര് സ്വയം സ്വീകരിച്ചു.
മരിച്ചുപോയ പിതൃസഹോദരന്‍െറ പേരായിരുന്നതിനാല്‍ സണ്ണി എന്ന പേരിന് രക്തബന്ധം പോലുമുണ്ടായിരുന്നു. എന്നിട്ടും അതുപേക്ഷിച്ചു. അതാണ് മന$സാക്ഷിയുടെ ശക്തി. അതിന്‍െറ ബലത്തിലാണ് ധാര്‍മികതയേക്കാള്‍ വലുതാണ് മന$സാക്ഷി എന്ന പ്രഖ്യാപനം നടത്തിയതും. ധാര്‍മികത മറ്റുള്ളവര്‍ക്കും ബോധ്യമാവേണ്ട സാധനമാണ്. എന്നാല്‍, മന$സാക്ഷിക്ക് അത്തരം പൊല്ലാപ്പൊന്നുമില്ല. എന്‍െറ മന$സാക്ഷി പറയുന്നത് ഇതാണെന്നു പറഞ്ഞാല്‍ ആരുടെ വായും അടപ്പിക്കാം. ‘ഏറ്റവും വലിയ ആരോപണവിധേയന്‍ എന്ന സ്ഥാനം ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ളെന്നും ആരോപണം കേള്‍ക്കാതിരുന്നാല്‍ എനിക്ക് ഉറക്കം വരില്ളെന്നും’ പറയാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിയുന്നതും ഇതു കൊണ്ടാണ്.
‘എന്‍െറ ജീവിതമാണ് എന്‍െറ സന്ദേശം’ എന്നുപറഞ്ഞ ഗാന്ധിജിയല്ല, ഗാന്ധിജിയെക്കുറിച്ച് വള്ളത്തോള്‍ പാടിയ ‘ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി’ എന്ന വാക്കുകളാണ് അദ്ദേഹത്തിന് പ്രമാണം. അതുകൊണ്ടാണ് സോളാറായാലും ബാറായാലും മെത്രാനായാലും എല്ലാം ഞാനാണ് ഉത്തരവാദി എന്നുപറഞ്ഞ് ത്യാഗിയാവുന്നത്. അതിന്‍െറയൊക്കെ പേരില്‍ കൂട്ടു മന്ത്രിമാര്‍ക്ക് സീറ്റു കൊടുക്കാതിരിക്കാന്‍ സുധീരനല്ല, ഇന്ദിര ഗാന്ധിയുടെ കൊച്ചുമോന്‍ ശ്രമിച്ചാലും അതനുവദിച്ചു കൊടുക്കുകയുമില്ല. അപ്പോള്‍ താഴ്മയായി ഉമ്മന്‍ ചാണ്ടി ചോദിക്കും; ഞാനല്ളേ ആദ്യം മാറിനില്‍ക്കേണ്ടത്. കോടതി ഉത്തരവുവന്നാല്‍ അപ്പോഴും ചോദിക്കും; ഞാനല്ളേ ആദ്യം രാജിവെക്കേണ്ടത്. ആ മന$സാക്ഷി ചോദ്യത്തിനുത്തരം നല്‍കാന്‍ ആര്‍ക്ക് കഴിയും?
പണ്ട് കണ്ണൂരില്‍വെച്ച് നെഞ്ചത്ത് കല്ലുകൊണ്ടപ്പോള്‍ എന്‍െറ തലയിലെറിഞ്ഞില്ലല്ളോ എന്നാണ് അദ്ദേഹം പരിഭവിച്ചത്. എന്നാല്‍, തിരുവനന്തപുരത്ത് അദ്ദേഹത്തെ തടഞ്ഞ യുവാവിനെ ഒരു പൊലീസുകാരന്‍ ചെയ്ത ചെയ്ത്തോര്‍ത്താല്‍ ഏത് ആണും ഇപ്പോഴും ഒന്നു കിടുങ്ങും. അപ്പോഴും അദ്ദേഹം ആ പൊലീസുകാരനോട് ക്ഷമിക്കുകയായിരുന്നു. ഇത്തരമൊരു മന$സാക്ഷിയുണ്ടെന്നറിഞ്ഞാണ് ഭാര്യയെ കൊന്ന കേസിലെ പ്രതിപോലും ഉമ്മന്‍ ചാണ്ടിയോട് രഹസ്യം പറയാന്‍ ചെല്ലുന്നത്. മറ്റൊരു തട്ടിപ്പുകേസ് പ്രതിക്ക് പിതൃതുല്യനാവുന്നതും. പിന്നീട് അവര്‍തന്നെ ആരോപണങ്ങളുന്നയിക്കുമ്പോള്‍, പിതൃതുല്യന്‍ എന്നു പറഞ്ഞ നാവുകൊണ്ടല്ളേ ഇതൊക്കെ പറയുന്നത് എന്നോര്‍ത്ത് അദ്ദേഹം സങ്കടപ്പെടുന്നതും ഇതു മൂലമാണ്. അരുവിക്കരയില്‍ ബി.ജെ.പിയാണ് രണ്ടാമനെന്നു പറഞ്ഞതും വെള്ളാപ്പള്ളിക്ക് ഇപ്പോഴും സ്നേഹം തോന്നുന്നതും ആ മന$സാക്ഷിയുടെ വിശാലതയിലാണ്. പുതുപ്പള്ളിപ്പള്ളിയുടെ കതക് പടിയിലിരുന്ന് ആരാധന ശ്രവിക്കാന്‍ ഒരു മുഖ്യമന്ത്രിക്ക് മടിയില്ലാതാവുന്നതും ഇതുകൊണ്ടു തന്നെ.
സ്വന്തം കാര്യത്തില്‍ മന$സാക്ഷി വിടില്ളെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ അദ്ദേഹത്തിനു വലുത് ധാര്‍മികതയാണ്. അതുകൊണ്ടാണ് മുമ്പ് ചാരക്കേസ് വന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയോട് ഈ വിഴുപ്പുഭാണ്ഡം ചുമക്കാന്‍ പറ്റില്ളെന്നുപറഞ്ഞ് രാജിയാവശ്യപ്പെട്ടത്. കുഞ്ഞൂഞ്ഞാണെങ്കിലും ആ മന$സാക്ഷിക്ക് ഇപ്പോള്‍ 72 കഴിഞ്ഞു. ഇപ്പോഴും അതു വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ആ തണലിലാണ് ഉമ്മന്‍ ചാണ്ടിയുടെ ജീവിതം.
http://www.madhyamam.com/content/191154
ഇളകിമറിഞ്ഞ് ചെങ്ങന്നൂര്‍
ചതുഷ്കോണ മത്സരത്തിന്‍െറ ചൂടും ചൂരും അനുഭവിക്കുകയാണ് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം. യു.ഡി.എഫിന്‍െറ കുത്തക അവസാനിപ്പിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങളും അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളും ഇതിനിടെ സ്വതന്ത്രയുടെ വരവുമെല്ലാം ചെങ്ങന്നൂരിനെ ഇളക്കിമറിക്കുന്നു. ജില്ലയില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ചെങ്ങന്നൂര്‍ മാറിയിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. ശോഭന ജോര്‍ജും പിന്നീട് പി.സി. വിഷ്ണുനാഥും നിയമസഭയില്‍ എത്തി. 1991 മുതല്‍ 2011വരെ തുടര്‍ച്ചയായി യു.ഡി.എഫ് നിലനിര്‍ത്തിയ മണ്ഡലത്തില്‍ ഇത്തവണ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫും ബി.ജെ.പിയും. അടിയൊഴുക്കുകള്‍ പ്രതീക്ഷിക്കുന്ന ബി.ജെ.പിയും ഭരണവിരുദ്ധ വികാരത്തിലൂടെ നേട്ടം കൊയ്യാമെന്ന് കരുതുന്ന എല്‍.ഡി.എഫും ആത്മവിശ്വാസത്തിലാണ്. പൊതുവെ വലതുപക്ഷ ചായ്വ് ഏറിയകാലവും പ്രകടിപ്പിച്ച ചെങ്ങന്നൂരില്‍ ഇത്തവണത്തെ നാല് സ്ഥാനാര്‍ഥികളുടെ സാന്നിധ്യം പുതുമയും ആവേശവും പകരുന്നു. നാല് സ്ഥാനാര്‍ഥികളും ചെങ്ങന്നൂരിന് അപരിചിതരല്ല.
ചെങ്ങന്നൂരുകാരനല്ളെങ്കിലും രണ്ടുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്ത കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥും ചെങ്ങന്നൂരുകാരനായ സി.പി.എം നേതാവ് അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായരും ഇതേ നാട്ടുകാരനായ ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും ചെങ്ങന്നൂരുകാരിയായ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജും മത്സരരംഗത്ത് ഉള്ളപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വിശേഷിപ്പിക്കേണ്ടി വരും.
ചെങ്ങന്നൂരിന്‍െറ വികസനമാണ് എല്ലാവരുടെയും വിഷയം. ചെങ്ങന്നൂരിനെ പിന്നാക്കാവസ്ഥയിലേക്ക് തള്ളിയിട്ടെന്ന് സിറ്റിങ് എം.എല്‍.എ പി.സി. വിഷ്ണുനാഥിനെതിരെ മറ്റ് മൂന്നുസ്ഥാനാര്‍ഥികളും കുറ്റപ്പെടുത്തുമ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ചെങ്ങന്നൂരിന്‍െറ സുവര്‍ണകാലമായിരുന്നെന്നും സര്‍ക്കാറിന്‍െറ പദ്ധതികളില്‍ പലതും ചെങ്ങന്നൂരിന് ലഭിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. ഇടതുമുന്നണി ഭരണകാലത്ത് ഉണ്ടായിരുന്ന വിവേചനം യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടായില്ളെന്നും അവര്‍ പറയുന്നു.
പി.സി. വിഷ്ണുനാഥ് മൂന്നാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കൊല്ലം കുളക്കട പാലോട്ടുവീട്ടില്‍ ചെല്ലപ്പന്‍ പിള്ളയുടെ മകനാണ് 38കാരനായ വിഷ്ണുനാഥ്. ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിലൂടെ പൊതുപ്രവര്‍ത്തകനായി. കോളജ് യൂനിയന്‍ ഭാരവാഹി, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ.എസ്.യുവിന്‍െറയും യൂത്ത് കോണ്‍ഗ്രസിന്‍െറയും സംസ്ഥാന പ്രസിഡന്‍റായിരുന്നു. ബസ് ചാര്‍ജ് വര്‍ധനക്കെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തു. 2014 മുതല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ, പാര്‍ട്ടിയുടെ വക്താവ് എന്ന നിലയിലും ശ്രദ്ധേയനായി. ഭാര്യ: കനകഹാമ. ഒരുമകളുണ്ട്.
2001ല്‍ ചെങ്ങന്നൂരില്‍ മത്സരിച്ച് പരാജയപ്പെട്ട സി.പി.എം നേതാവ് കെ.കെ. രാമചന്ദ്രന്‍ നായരുടെ രണ്ടാം മത്സരമാണിത്. ചെങ്ങന്നൂര്‍ ആലാ ഭാസ്കര വിലാസത്തില്‍ കരുണാകരന്‍ നായരുടെ മകനാണ് 64കാരനായ രാമചന്ദ്രന്‍ നായര്‍. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കര്‍ഷകസംഘം, സി.ഐ.ടി.യു എന്നിവയില്‍ പ്രവര്‍ത്തിച്ച് ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസകാലത്ത് തിരുവനന്തപുരം ലോ കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു. നിലവില്‍ സി.പി.എം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി സംഘടനകളുടെ ഭാരവാഹിയുമാണ്.
സഹകരണമേഖലയിലും പ്രവര്‍ത്തിക്കുന്നു. ചെങ്ങന്നൂരിലെ സാംസ്കാരിക സംഘടനയായ സര്‍ഗവേദിയുടെ പ്രസിഡന്‍റാണ്. ഭാര്യ: പൊന്നുമണി. ഒരുമകനുണ്ട്.
സഹകരണമേഖലയിലും പ്രവര്‍ത്തിക്കുന്നു. ചെങ്ങന്നൂരിലെ സാംസ്കാരിക സംഘടനയായ സര്‍ഗവേദിയുടെ പ്രസിഡന്‍റാണ്. ഭാര്യ: പൊന്നുമണി. ഒരുമകനുണ്ട്.
ബി.ജെ.പിയുടെ സംസ്ഥാനനേതാവായ പി.എസ്. ശ്രീധരന്‍ പിള്ള ആര്‍.എസ്.എസിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ജനസംഘത്തിന്‍െറ വെണ്‍മണി സമിതി സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. കോഴിക്കോട് ലോ കോളജ് യൂനിയന്‍ വൈസ് ചെയര്‍മാന്‍, കോഴിക്കോട് സര്‍വകലാശാലാ സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എ.ബി.വി.പി, യുവമോര്‍ച്ച എന്നിവയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-06 കാലഘട്ടത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. ലക്ഷദ്വീപില്‍ ബി.ജെ.പിയുടെ സ്ഥാപകനേതാവാണ്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയാണ്. വി.ജി. സുകുമാരന്‍ നായരുടെയും ഭവാനിയമ്മയുടെയും മകനാണ്. നിലവില്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും ഹൈകോടതി അഭിഭാഷകനുമാണ് 63കാരനായ ശ്രീധരന്‍ പിള്ള. ഭാര്യ: അഡ്വ. റീത്ത. രണ്ടുമക്കളുണ്ട്.
കെ.എസ്.സിയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ശോഭന ജോര്‍ജ് പിന്നീട് കോണ്‍ഗ്രസില്‍ സജീവമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കെ.പി.സി.സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗമായിട്ടുണ്ട്. ഡി.ഐ.സി രൂപവത്കരിച്ചപ്പോള്‍ അതിന്‍െറ ജനറല്‍ സെക്രട്ടറിയായി. ഡി.ഐ.സിയില്‍നിന്ന് കോണ്‍ഗ്രസില്‍ മടങ്ങിവന്നെങ്കിലും നേതൃത്വവുമായി പഴയബന്ധം രൂപപ്പെടുത്താന്‍ ശോഭനക്ക് കഴിഞ്ഞില്ല. അതിലൂടെ ഉണ്ടായ അകലമാണ് ചെങ്ങന്നൂരില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് വികസന മതേതര മുന്നണിയുടെ പേരില്‍ അവര്‍ മത്സരിക്കാന്‍ കാരണമത്രെ. കെ.എം. ജോര്‍ജ്-തങ്കമ്മ ദമ്പതികളുടെ മകളാണ് 56കാരിയായ ശോഭന. ഐസക്കാണ് ഭര്‍ത്താവ്. ഒരുമകളുണ്ട്.
http://www.madhyamam.com/content/191170മാധ്യമപ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; വീണയുടെ തിരക്ക് മക്കൾക്ക് പരിചിതം
തനിക്ക് ഒരു സീറ്റ് കിട്ടിയില്ലെന്നാണ് ജോസഫ് ജോർജ് എന്ന ആറു വയസ്സുകാരന്റെ പരാതി. ചേച്ചിക്കും കിട്ടിയിട്ടില്ല സീറ്റ്. സീറ്റ് കിട്ടിയാൽ ആളുകളെ കണ്ട് വോട്ട് ചോദിക്കണം; പ്രസംഗിക്കണം. അതൊക്കെ ജോസഫിന് അറിയാം. പക്ഷേ, സീറ്റ് കിട്ടിയില്ലല്ലോ..? അതാണ് അവന്റെ ‘പരിഭവം’. ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ മകനാണ് ജോസഫ് ജോർജ്. അവന്റെ ചേച്ചി അന്ന ജോർജിനു പക്ഷേ, സീറ്റ് കിട്ടാത്തതിൽ പരിഭവമില്ല. അമ്മയുടെ തിരക്കുകൾ കണ്ടു മനസിലാക്കാൻ പക്വത നേടിയിരിക്കുന്നു ഈ ആറാം ക്ലാസുകാരി. | |
രാവിലെ അഞ്ചിനുണരുന്ന വീണാ ജോർജ് കുളി കഴിഞ്ഞൊരുങ്ങിയാൽ നേരെ പ്രചാരണരംഗത്തേക്കിറങ്ങുകയായി. പ്രഭാത ഭക്ഷണം പോലും പ്രവർത്തകരുടെ വീട്ടിൽ നിന്നാണ്. ഉച്ചയ്ക്ക് ഓട്ടത്തിനിടെ പ്രവർത്തകരുടെ വീട്ടിൽ നിന്നു തന്നെ ഉച്ചഭക്ഷണവും. വിവാഹ വേദികളിൽ എത്തുമെങ്കിലും എല്ലാവരെയും കണ്ടു വോട്ട് ചോദിക്കുന്നതിനിടെ അവിടെ നിന്ന് കഴിക്കാൻ മറക്കുകയാണ് പതിവ്. രാത്രി 11 മണിയോടെയാണ് തിരികെയെത്തുക. ഭർത്താവ് ജോർജ് ജോസഫും കുട്ടികൾക്കുമൊപ്പമാണ് മിക്കവാറും അത്താഴം. എത്ര വൈകിയാലും കുട്ടികളോടൊപ്പം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. | |
അമ്മയുടെ തിരക്കുകൾ കുട്ടികൾക്ക് പുതുമയൊന്നുമല്ല. മാധ്യമ പ്രവർത്തകയായിരുന്ന വീണയ്ക്ക് ഈ തിരക്കുകൾ പുതുമയല്ല എന്നതു പോലെ തന്നെ. വാർത്ത വായിക്കുന്ന സ്റ്റുഡിയോയിൽ ഒന്നു തുമ്മുക പോലും ചെയ്യാതെ കിടന്നുറങ്ങിയിട്ടുണ്ട് മകൾ അന്നയെന്ന് വീണ പറയുന്നു. അങ്ങനെ ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാൻ അന്ന ഇന്നും റെഡി. മലയാളം പഠിച്ചു തുടങ്ങുക മാത്രം ചെയ്തിട്ടുള്ള ജോസഫ് ആറന്മുള എന്ന വാക്കാണ് ആദ്യം പഠിച്ചിരിക്കുന്നത്. അമ്മയ്ക്കു വേണ്ടി അച്ചടിച്ച നോട്ടിസുകളിൽ നിന്ന് ചേച്ചിയുടെ സഹായത്തോടെ പഠിച്ചതാണ് ഇത്. | |
ചാനലിൽ നിറഞ്ഞു നിന്നിരുന്ന വീണയ്ക്ക് ഇപ്പോൾ ചാനൽ കാണാൻ സമയം കിട്ടുന്നില്ല. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ ശേഷം ചാനലുകളേതെങ്കിലും കണ്ടതായി ഓർക്കുന്നില്ല. പത്രപാരായണമാണ് വാർത്ത അറിയാനുള്ള വഴി. അതിനും യാത്രയിലൊക്കയാണ് സമയം കണ്ടെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. രാത്രി വൈകിയെത്തിയാലും ഫെയ്സ് ബുക്കിൽ ഒന്നു കണ്ണോടിക്കും. വാട്സാപ്പിൽ തനിക്കെതിരെ വരുന്ന സന്ദേശങ്ങളെക്കുറിച്ചൊക്കെ പഴയ സഹപ്രവർത്തകരും പാർട്ടി പ്രവർത്തകരുമാണ് സൂചന തരുന്നത്. അവയ്ക്കുള്ള മറുപടി അപ്പോൾത്തന്നെ സമൂഹമാധ്യമത്തിൽ നിറയുന്നത് അങ്ങനെയാണ്. | |
തിരഞ്ഞെടുപ്പു കാലത്ത് തന്റെ പേരിലുള്ള പേജ് ഓപ്പറേറ്റ് ചെയ്യാനും മറ്റുമായി ചില സഹപ്രവർത്തകർ തന്നെ ഇങ്ങോട്ടു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വോട്ടർമാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് വീണയുടെ പക്ഷം. ഒരു പൂജ്യത്തിൽ നിന്ന് വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞു– ഇതുവരെയുള്ള പ്രചാരണത്തെക്കുറിച്ചു വീണയ്ക്കു പറയാനുള്ളത് അതാണ്. Source |
Sunday, April 17, 2016
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളോട് ഇപ്പോഴും വിവേചനം കാട്ടുന്നു: സ്റ്റിസ് ഡി.ശ്രീദേവി
ചെങ്ങന്നൂര്‍: സ്ത്രീകളോട് യാതൊരുവിധ വിവേചനവും പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 66 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടും നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും അത് നടപ്പാക്കുവാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ലന്നും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി പറഞ്ഞു.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിിലെ വികസന മതേതര മുന്നണി സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
വര്‍ഷങ്ങളായി അധികാര കസേരകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നവര്‍ക്ക് അധികാരം വിട്ടൊഴിയാനുള്ള വൈമനസ്യമാണ് ഇതിനു കാരണം. ഇവരെയൊക്കെ മാറ്റി യുവരക്തം ഈ സഭകളില്‍ എത്തണം. നിയമം നടപ്പായില്ലെന്ന പേരില്‍ സ്ത്രീകളെ മനപൂര്‍വ്വം ഒഴിവാക്കുന്ന സമീപനമാണ് ഇപ്പോഴും സ്വീകരിക്കുന്നത്. ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവരുടെ സീറ്റുകളില്‍ പകുതി സ്ത്രീകള്‍ക്കായി നല്‍കാമായിരുന്നു. ഈ രീതി തുടര്‍ന്നാല്‍ രാഷ്ടരീയത്തിന് അതീതമായി വനിതകളുടെ മാത്രം ഒരു രാഷ്ടരീയ പ്രസ്ഥാനം കേരളത്തില്‍ രൂപപ്പെടും. കഴിഞ്ഞ കാലങ്ങളില്‍ വികസനത്തിനു പകരം അഴിതി ആരോപണങ്ങളായിരുന്നു മുന്‍പന്തിയില്‍ നിന്നിരുന്നത്. ഇതില്‍ ആരോപണ വിധേയരാരും തന്നെ കൈക്കൂലി വാങ്ങിയിട്ടില്ലെന്നോ അഴിമതി നടത്തിയിട്ടില്ലെന്നോ കൈകള്‍ പരിശുദ്ധമെന്നോ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം തെളിവുകള്‍ നല്‍കാനാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ജി രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. ശോഭനാ ജോര്‍ജ്, എസ്എന്‍ഡിപി മുന്‍ അസിസ്റ്റന്റ് സെക്രട്ടറി അനില്‍ പി.ശ്രീരംഗം, മിഷന്‍ ചെങ്ങന്നൂര്‍ സെക്രട്ടറി ഫിലിപ്പ് ജോണ്‍, സീരിയല്‍ താരം സഞ്ജീവ് മോഹന്‍, കെപിസിസി ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി ഹാരിസ് കൊല്ലകടവ് ഹാരിസ് കൊല്ലകടവ്, കെ.ആര്‍ പ്രഭാകരന്‍ നായര്‍, കെ.എ കരീം എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)