Friday, May 20, 2016

യു.ഡി.എഫിന്റെ കനത്ത തോൽവിക്ക് പിന്നിൽ ക്രൈസ്തവ സഭകൾ


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നിൽ ക്രൈസ്തവ സഭകൾ.തെക്കൻ;മധ്യ കേരളത്തിലെ നിർണ്ണായക ശക്തികളായ ഓർത്തഡോക്സ്, കത്തോലിക്കാ സഭകളാണ്് ഇതിന് ചുക്കാൻ പിടിച്ചത്.കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ പത്തനംതിട്ടയിലും ആലപ്പുഴയിലും കനത്തപരാജയം നേരിടുവാൻ സഭാ നിലപാടുകൾ കാരണമായി.യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ചെങ്ങന്നൂര് ഇടതുപക്ഷത്തിന് പോയ ഘടകം ഓർത്തഡോക്സ് സഭയുടെ നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്. 2011-ല്‍ നടന്ന നിയമ സഭ തിരെഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനു ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചു വിമതയായി മത്സരിക്കാന്‍ ഒരുങ്ങിയിരിന്നു.എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഇടപെട്ടു സഭക്കു ഉറപ്പു നല്‍കിയ പശ്ചാത്തലത്തില്‍ ശോഭന നീക്കം ഉപേക്ഷിച്ചു. നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യവും കോണ്‍ഗ്രസ്‌ നേതാക്കളില്‍ നിന്നുള്ള അധിക്ഷേപവും കൂടിയായപ്പോള്‍ സഭയെ ചൊടിപ്പിച്ചു .ശോഭന 4000 വോട്ടു പിടിച്ചു വിഷ്ണുനാധ് തോല്‍വിയിലേക്ക് കൂപ്പുകുത്തി . കായംകുളം,മാവേലിക്കര എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾക്ക് ലഭിച്ച ഭൂരിപക്ഷവും ഇത് തെളിയിക്കുന്നു.ആലപ്പുഴയിലും ചേർത്തലയിലും അരൂരും കത്തോലിക്കാ സഭയും ഇടത്പക്ഷത്തിനൊപ്പം നിന്നു.ആറന്മുളയിലെ വീണാ ജോർജിന്റെ അപ്രതീക്ഷിത വിജയവും യു.ഡി.എഫിനോടൊപ്പം തന്നെ ഇടത്പക്ഷത്തേയും ഞെട്ടിച്ചിരിക്കുകയാണ്.സഭകളുടെ നിലപാടുകൾ സർക്കാരിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കും എന്ന പ്രതീക്ഷയിലാണ് ഇടതുകേന്ദ്രങ്ങൾ.

No comments: