Friday, May 20, 2016

തിരുവല്ലയിലെ തോല്‍വിക്ക് കാരണം പി.ജെ കുര്യനെന്ന് മാണി

കോട്ടയം: പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. യുഡിഎഫിന് ഐക്യത്തോടെ മുന്നോട്ട് പോകാനായില്ലെന്നും  സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനായില്ലെന്നും കെ.എം മാണി പറഞ്ഞു. തിരുവല്ലയിലെ തോല്‍വിക്ക് കാരണം പിജെ കുര്യനാണെന്നും തിരുവല്ല വിജയസാധ്യതയുളള സീറ്റായിരുന്നെന്നും മാണി വ്യക്തമാക്കി. പിജെ കുര്യന്റെ പ്രസ്താവനകളും നിലപാടുമാണ് തിരുവല്ലയിലെ തോല്‍വിക്ക് കാരണമെന്നും കെ.എം മാണി ചൂണ്ടിക്കാട്ടി

No comments: