ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. രാവിലെ പത്തരക്ക് രാജ്ഭവനിലെത്തി ഗവർണരെ നേരിട്ട് കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഗവർണർ രാജി സ്വീകരിച്ചശേഷമാണ് പുതിയ സർക്കാർ രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങുക. ഇടത് നേതാക്കൾ ഗവർണരെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കും. അതിന് ശേഷം ഗവര്‍ണർ ഇവരെ ഒൗദ്യോഗികമായി ക്ഷണിക്കും. ഒപ്പം 14ാം കേരള നിയമസഭ രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനവും പുറത്തുവരേണ്ടതുണ്ട്.
No comments:
Post a Comment