Monday, May 16, 2016

ചെങ്ങന്നൂരില്‍ രാഷ്ട്രീയം മാറി മറിയുന്നു: ശ്രീധരന്‍ പിള്ളയുടെ എതിരാളിയായി ശോഭനാ ജോര്‍ജ് രംഗത്ത്


ചെങ്ങന്നൂരില്‍ കലാശക്കൊട്ട് കഴിഞ്ഞതോടെ രാഷ്ട്രീയം മാറി മറിയുന്നു. എല്‍ഡിഎഫ്-യുഡിഎഫ് ക്യാമ്പുകള്‍ മൗനത്തിലായി. മുന്നേറ്റം തുടരുന്ന ബിജെപി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍ പിള്ളയുടെ മുഖ്യ എതിരാളിയായി ശോഭനാ ജോര്‍ജ് രംഗത്ത്. പി.സി വിഷ്ണുനാഥിന്റെ നില പരുങ്ങലിലായതോടെ കോണ്‍ഗ്രസ് നേതൃത്വം ശോഭനാ ജോര്‍ജിനെ സഹായിക്കാനുള്ള അണിയറ നീക്കത്തിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുലരും വരെയും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് കുടുംബയോഗങ്ങളില്‍ പങ്കെടുത്തെങ്കിലും കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ മനം മാറ്റത്തിനിടയായത്. 2011ല്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുകയും വിഷ്ണുനാഥ് 12,500 വോട്ടിന് വിജയിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് 6,800 വോട്ടുകളാണ് ലഭിച്ചത്. ഇക്കുറി ബിജെപി വന്‍ മുന്നേറ്റം നടത്തുകയും 30,000 ത്തിലധികം വോട്ടുകള്‍ നേടുകയും ചെയ്യും എന്ന നിലയിലാണ് പ്രചരണം കൊഴുക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ അങ്കലാപ്പിലാണ്.ബിജെപി വോട്ടുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ പരാജയം ഉണ്ടാകും എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ജനപിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജിനെ പിന്തുണയ്ക്കാനും യുഡിഎഫിനൊപ്പം നിര്‍ത്താനും തയ്യാറാകുന്നത്. ഇത്് സംബന്ധിച്ച രഹസ്യ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ശോഭനാ ജോര്‍ജിനൊപ്പം ഉറച്ചു നില്‍ക്കുന്ന സ്ഥിതിയില്‍ ശോഭനയെ പിന്തുണയ്ക്കാന്‍ അണികള്‍ക്ക് രഹസ്യ നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. ഉമ്മന്‍ ചാണ്ടിയും ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ ശോഭനാ ജോര്‍ജിനെ വിജയിപ്പിക്കാനുള്ള ധാരണകള്‍ ഉണ്ടാക്കിയതായും സങാ നേൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. കലാശക്കൊട്ടിനു ശേഷം വിഷ്ണുനാഥ് രാതരി വൈകിയും ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഓട്ടപ്രദക്ഷിണം നടത്തിയെങ്കിലും വേണ്ടത്ര അനുകൂല നിലയിലേക്കല്ല കാര്യങ്ങള്‍ പോകുന്നതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. ഏതായാലും ശോഭനാ ജോര്‍ജിന് മണ്ഡലത്തില്‍ മുഴുവന്‍ ലഭിക്കുന്ന ജനപിന്തുണ കോണ്‍ഗ്രസ് ക്യാമ്പുകളേയും ഉന്നത നേതൃത്വത്തത്തേയും വെട്ടിലാക്കിയിട്ടുണ്ട്.ഇനിയും തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് കളം മാറ്റി ചവിട്ടുന്ന സാഹചര്യത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശോഭനയെ പിന്തുണണയ്ക്കും എന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Source

No comments: