Friday, May 20, 2016

Assembly Election 2016: Result






















































ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു





ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. രാവിലെ പത്തരക്ക് രാജ്ഭവനിലെത്തി ഗവർണരെ നേരിട്ട് കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഗവർണർ രാജി സ്വീകരിച്ചശേഷമാണ് പുതിയ സർക്കാർ രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങുക. ഇടത് നേതാക്കൾ ഗവർണരെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കും. അതിന് ശേഷം ഗവര്‍ണർ ഇവരെ ഒൗദ്യോഗികമായി ക്ഷണിക്കും. ഒപ്പം 14ാം കേരള നിയമസഭ രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനവും പുറത്തുവരേണ്ടതുണ്ട്.

ചിറ്റയത്തിന് അപ്രേം തിരുമേനിയുടെ അഭിനന്ദനങ്ങൾ



നിയമസഭതെരഞ്ഞെടുപ്പിൽവൻഭൂരിപക്ഷത്തോടെ വിജയിച്ച ചിറ്റയത്തിന് അപ്രേം തിരുമേനിയുടെ അഭിനന്ദനങ്ങൾ...........

Thursday, May 19, 2016

ചാനല്‍ ചര്‍ച്ചകളില്‍ കസേര മാറിയിരിക്കാന്‍ വീണാ ജോര്‍ജ്ജ് നിയമസഭയിലേക്ക്



ആറന്മുളയിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി വീണ ജോര്‍ജ്ജിന്റെ പേര് ഉയര്‍ന്നത് മുതല്‍ ഉയര്‍ന്ന വിവാദങ്ങള്‍ പ്രചരണ ചൂടിലാണ് ഒന്ന് അടങ്ങിയത്.പെയ്ഡ് ക്യാന്‍ഡിഡേറ്റെന്നും ഓര്‍ത്തഡോക്‌സ് സഭ സ്ഥാനാര്‍ത്ഥിയെന്നുമെല്ലാം വിവാദം ഉയര്‍ന്നെങ്കിലും 7646 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വീണ ഇടത് വിജയം തിരിച്ചു പിടിച്ചു. നിയമസഭയിലെ കയ്യാങ്കളിയില്‍ ജമീല പ്രക്കാശത്തിന്റെ കടിയേറ്റെന്ന ആരോപിച്ച വിവാദനായകനായ സിറ്റിംഗ് എംഎല്‍എ കെ ശിവദാസന്‍ നായരാണ് കടപുഴകി വീണത്.
പത്തനംതിട്ട കുമ്പഴവടക്കില്‍ ജനിച്ച വീണ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും ബിരുദാനന്തബിരുദവും നേടി. മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത് കൈരളിയില്‍. പിന്നീട് മനോരമ ന്യൂസിലെത്തിയ വീണ ജോര്‍ജ്ജ് മലയാള ദൃശ്യ മാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകരില്‍ ഒരാളായി മാറി. ഇന്ത്യാവിഷനിലേക്ക് ചുവടുമാറ്റം നടത്തിയതോടെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി മാറിയ വീണ ജേണലിസം കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് ടിവി ന്യൂ എന്ന മാധ്യമ സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ വീണ ജോര്‍ജ്ജ് കേരളത്തിലെ ഒരു വാര്‍ത്താ ചാനലില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ ആദ്യ വനിതയായി. പിന്നീട് മാനേജ്‌മെന്റുമായുള്ള കലഹത്തെ തുടര്‍ന്ന് ടിവി ന്യൂ വിട്ട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചീഫ് ന്യൂസ് എഡിറ്ററായി ചുമതലയേറ്റു. റിപ്പോര്‍ട്ടറില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് ആറന്മുളയില്‍ വീണ സ്ഥാനാര്‍ത്ഥിയായത്.
മികച്ച വാര്‍ത്ത അവതാരികയ്ക്കുള്ള ജെസി ഫൗണ്ടേഷന്‍ അവാര്‍ഡ്, മികച്ച വാര്‍ത്ത അവതരണത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, മികച്ച വാര്‍ത്ത അവതാരികയ്ക്കുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വീണ ജോര്‍ജ്ജ് മല്‍സരിച്ചപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയുടേയും മുത്തൂറ്റ് ജോര്‍ജ്ജ് ഗ്രൂപ്പിന്റെയും സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയാണെന്നുള്ളതായിരുന്നു.ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ജോര്‍ജ്ജ് ജോസഫ് വീണയുടെ ഭര്‍ത്താവാണെന്നതും ആരോപണം ഉന്നയിക്കാന്‍ കാരണമായി. എന്നാല്‍ ആരോപണങ്ങളെ ശക്തമായി നേരിട്ടായിരുന്നു വീണയുടെ പ്രചരണത്തിലൂടെ മുന്നേറിയത്. ആറന്മുള കന്നിയങ്കത്തില്‍ പിടിച്ചെടുക്കാനും വീണക്കായി.

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ ജോർജ് ആറന്മുളയില്‍ നിന്നും വിജയിച്ചു



കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ ജോർജ് ആറന്മുളയില്‍ നിന്നും വിജയിച്ചു. 27092 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വീണ ആറന്മുളയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

പടിയിറങ്ങിയാലും ഉമ്മൻ ചാണ്ടിക്കിതു ചരിത്രം; അഞ്ചുകൊല്ലം തികച്ച രണ്ടാം കോൺഗ്രസ് മുഖ്യമന്ത്രി


കോട്ടയംപതിമൂന്നാം നിയമസഭയുടെ കോൺഗ്രസ് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി പടിയിറങ്ങുമ്പോൾ മറ്റൊരു ചരിത്രം കൂടി രചിക്കപ്പെടുകയാണ്. സ്വതന്ത്രകേരളത്തിൽ അഞ്ചുവർഷം മുഖ്യമന്ത്രിസ്ഥാനത്തു തുടർന്ന രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയെന്ന ഖ്യാതിയുമായാണ് ക്ലിഫ് ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ പടിയിറക്കം. ഏഴാം നിയമസഭയുടെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ കഴിഞ്ഞാൽ (1982 – 1987) പിന്നീട് ഉമ്മൻ ചാണ്ടിയാണ് അഞ്ചുകൊല്ലം തികച്ച കോൺഗ്രസ് മുഖ്യമന്ത്രി.
കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രം തുടങ്ങുന്നത് രണ്ടാം നിയമസഭ മുതലാണ്. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുണ്ടാക്കിയ പട്ടം താണുപിള്ള പിന്നീട് കോൺഗ്രസുമായി സഖ്യമുണ്ടാക്കി കേരളത്തിലെ രണ്ടാം മുഖ്യമന്ത്രിയായപ്പോൾ ഭരണത്തിന്റെ ആയുസ്സ് രണ്ടരക്കൊല്ലം മാത്രമായിരുന്നു. 1960 ഫെബ്രുവരി 22ന് അധികാരമേറ്റെടുത്ത പട്ടം 1962 സെപ്റ്റംബർ 26ന് ഭരണമൊഴിഞ്ഞു. തുടർന്ന് അധികാരമേറ്റത് കോൺഗ്രസിന്റെ ആർ.ശങ്കർ നേതൃത്വം നൽകുന്ന മന്ത്രിസഭ. 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ രണ്ടുകൊല്ലം ഭരണത്തിലിരുന്നു. തുടർന്നു വന്ന കോൺഗ്രസ് സർക്കാരുകൾക്ക് അഞ്ചുകൊല്ലം തികച്ചൊരു മുഖ്യമന്ത്രിയെ കിട്ടിയില്ല.

Ads by ZINC
പിന്നീട് ഏഴാം നിയമസഭയുടെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ മാത്രമാണ് അഞ്ചുവർഷം തികച്ചു ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി. അതിനു മുൻപോ അതിനു ശേഷമോ കെ.കരുണാകരനു പോലും അഞ്ചുവർഷ കാലാവധി തികയ്ക്കാനായിട്ടില്ല. ആ ചരിത്രമാണ് മുന്നണി സമവാക്യങ്ങൾ തിരുത്തി, ചങ്കുറപ്പോടെ ഉമ്മൻ ചാണ്ടിയെന്ന അതികായൻ തിരുത്തിയത്.
കേരളത്തിലെ മുഖ്യമന്ത്രിമാരും കാലാവധിയും
ഇ.എം.എസ്.നമ്പൂതിരിപ്പാട് (1957 – 1959)
പട്ടം താണുപിള്ള (1960 – 1962)
ആർ.ശങ്കർ (1962–1967)
ഇ.എം.എസ്.നമ്പൂതിരിപ്പാട് (1967 – 1969)
സി.അച്യുതമേനോൻ (1969–1970)
സി.അച്യുതമേനോൻ (1970–1977)
കെ.കരുണാകരൻ (1977–1977)
എ.കെ.ആന്റണി (1977–1978)
പി.കെ.വാസുദേവൻ നായർ (1978–1979)
സി.എച്ച്.മുഹമ്മദ് കോയ (1979–1979)
ഇ.കെ.നായനാർ (1980–1981)
കെ.കരുണാകരൻ (1981–1982)
കെ.കരുണാകരൻ (1982–1987)
ഇ.കെ.നായനാർ (1987–1991)
കെ.കരുണാകരൻ (1991–1995)
എ.കെ.ആന്റണി (1995–1996)
ഇ.കെ.നായനാർ (1996–2001)
എ.കെ.ആന്റണി (2001–2004)
ഉമ്മൻ ചാണ്ടി (2004–2006)
വി.എസ്.അച്യുതാനന്ദൻ (2006–2011)

ഉമ്മൻ ചാണ്ടി (2011–2016)

Wednesday, May 18, 2016

തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ചരിത്രം കുറിച്ച് ഉമ്മന്‍ചാണ്ടി

1827 ദിവസമാണ് ഈ മന്ത്രി സഭയില്‍ മുഖ്യമന്ത്രി കസേരയില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റ ടേമില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന റെക്കോര്‍ഡ് ഇനി ഉമ്മന്‍ചാണ്ടിക്കു സ്വന്തം. 1827 ദിവസമാണ് ഈ മന്ത്രി സഭയില്‍ മുഖ്യമന്ത്രി കസേരയില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കിയത്. 1822 ദിവസം മുഖ്യമന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ റെക്കോര്‍ഡാണ് ഉമ്മന്‍ചാണ്ടി പഴങ്കഥയാക്കിയത്.
അടിയന്തിരാവസ്ഥ കാലത്ത് സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ഇതിലേറെ ദിവസങ്ങള്‍ അധികാരത്തിലിരുന്നിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ കാലാവധി അഞ്ച് വര്‍ഷത്തില്‍ അവസാനിക്കുമെങ്കിലും അടിയന്തരാവസ്ഥ മൂലം തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തില്‍ തുടരുകയായിരുന്നു. 1970-77 കാലഘട്ടത്തിലാണ് അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തിലിരുന്നത്.
അച്യുതമേനോനെ കൂടാതെ വി.എസ്. അച്യുതാനന്ദന്‍, കെ.കരുണാകരന്‍, എ.കെ. ആന്റണി, ഇ.കെ. നായനാര്‍ എന്നീ മുഖ്യമന്ത്രിമാര്‍ വിവിധ ഘട്ടങ്ങളിലായി 1827 ദിവസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി പദത്തിലിരിന്നിട്ടുണ്ട്. എന്നാല്‍ ഒരു ടേമില്‍ ആരും ഇത്രയും ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
കേവലം നാല് പേരുടെ ഭൂരിപക്ഷവുമായാണ് (72-68) ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2011ല്‍ അധികാരത്തിലേറിയത്. പല രാഷ്ട്രീയ കരുനീക്കങ്ങളിലും മറുകണ്ടം ചാടലുകളിലും കക്ഷിനിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും സര്‍ക്കാരിന്റെ അവസാന ദിനവും കക്ഷിനില 72-68 തന്നെയാണ്.
പ്രതിപക്ഷത്തിന്റെ നിരവധി ആരോപണങ്ങളെ അതിജീവിച്ചാണ് ഉമ്മന്‍ചാണ്ടി ഇത്തവണ 5 വര്‍ഷം പൂര്‍ത്തീകരിച്ചത്. ഇത്രയധികം ആരോപണങ്ങള്‍ നേരിട്ട മറ്റൊരു മുഖ്യമന്ത്രിയും കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

Monday, May 16, 2016

ചെങ്ങന്നൂരില്‍ രാഷ്ട്രീയം മാറി മറിയുന്നു: ശ്രീധരന്‍ പിള്ളയുടെ എതിരാളിയായി ശോഭനാ ജോര്‍ജ് രംഗത്ത്


ചെങ്ങന്നൂരില്‍ കലാശക്കൊട്ട് കഴിഞ്ഞതോടെ രാഷ്ട്രീയം മാറി മറിയുന്നു. എല്‍ഡിഎഫ്-യുഡിഎഫ് ക്യാമ്പുകള്‍ മൗനത്തിലായി. മുന്നേറ്റം തുടരുന്ന ബിജെപി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍ പിള്ളയുടെ മുഖ്യ എതിരാളിയായി ശോഭനാ ജോര്‍ജ് രംഗത്ത്. പി.സി വിഷ്ണുനാഥിന്റെ നില പരുങ്ങലിലായതോടെ കോണ്‍ഗ്രസ് നേതൃത്വം ശോഭനാ ജോര്‍ജിനെ സഹായിക്കാനുള്ള അണിയറ നീക്കത്തിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുലരും വരെയും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് കുടുംബയോഗങ്ങളില്‍ പങ്കെടുത്തെങ്കിലും കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ മനം മാറ്റത്തിനിടയായത്. 2011ല്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുകയും വിഷ്ണുനാഥ് 12,500 വോട്ടിന് വിജയിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് 6,800 വോട്ടുകളാണ് ലഭിച്ചത്. ഇക്കുറി ബിജെപി വന്‍ മുന്നേറ്റം നടത്തുകയും 30,000 ത്തിലധികം വോട്ടുകള്‍ നേടുകയും ചെയ്യും എന്ന നിലയിലാണ് പ്രചരണം കൊഴുക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ അങ്കലാപ്പിലാണ്.ബിജെപി വോട്ടുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ പരാജയം ഉണ്ടാകും എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ജനപിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജിനെ പിന്തുണയ്ക്കാനും യുഡിഎഫിനൊപ്പം നിര്‍ത്താനും തയ്യാറാകുന്നത്. ഇത്് സംബന്ധിച്ച രഹസ്യ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ശോഭനാ ജോര്‍ജിനൊപ്പം ഉറച്ചു നില്‍ക്കുന്ന സ്ഥിതിയില്‍ ശോഭനയെ പിന്തുണയ്ക്കാന്‍ അണികള്‍ക്ക് രഹസ്യ നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. ഉമ്മന്‍ ചാണ്ടിയും ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ ശോഭനാ ജോര്‍ജിനെ വിജയിപ്പിക്കാനുള്ള ധാരണകള്‍ ഉണ്ടാക്കിയതായും സങാ നേൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. കലാശക്കൊട്ടിനു ശേഷം വിഷ്ണുനാഥ് രാതരി വൈകിയും ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഓട്ടപ്രദക്ഷിണം നടത്തിയെങ്കിലും വേണ്ടത്ര അനുകൂല നിലയിലേക്കല്ല കാര്യങ്ങള്‍ പോകുന്നതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. ഏതായാലും ശോഭനാ ജോര്‍ജിന് മണ്ഡലത്തില്‍ മുഴുവന്‍ ലഭിക്കുന്ന ജനപിന്തുണ കോണ്‍ഗ്രസ് ക്യാമ്പുകളേയും ഉന്നത നേതൃത്വത്തത്തേയും വെട്ടിലാക്കിയിട്ടുണ്ട്.ഇനിയും തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് കളം മാറ്റി ചവിട്ടുന്ന സാഹചര്യത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശോഭനയെ പിന്തുണണയ്ക്കും എന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Source

Thursday, May 12, 2016

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: സഭാംഗങ്ങളായ സ്ഥാനാര്‍ത്ഥികള്‍


oommen-chandy
Oommen Chandy (Cong. I) UDF Puthuppally - Chief Minister

  reji_zachariah
 Reji Zacharia CPI (M) LDF Kottayam

  M-J-Jacob
 M. J. Jacob CPI (M) LDF Piravam - Ex. MLA

sobhana1
Sobhana George (IND) Chengannoor  Ex. MLA

veena_george
 Veena George CPI (M) LDF Arranmula

Paily-Vathiathu
Paily Vathiattu BDJS Peravoor (Church Managing Committee Member)  


Roy Chemmanan  SDPI SP –  Kottayam

ഇനി സഹിക്കാന്‍ വയ്യ ഭരണമാറ്റം അനിവാര്യം: മാര്‍ മിലിത്തോസ്



"ജനജീവിതം ഇത്രയും അരക്ഷിതമായ ഒരു ഭരണകാലം ഇതിനുമുമ്പുണ്ടായിട്ടില്ല."
യുഡിഎഫ് സര്‍ക്കാരിനെ ഇനിയും ഭരണത്തിലേറ്റരുതെന്ന പരസ്യ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത. 
”ഇനിയും ഈ ഭരണം സഹിക്കാന്‍ വയ്യ ഭരണമാറ്റം അനിവാര്യംമാക്കുന്നതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ്. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിന് ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം” അദ്ദേഹം പറയുന്നു.

Wednesday, May 4, 2016

കോട്ടയത്തും ചെങ്ങന്നൂരും കോണ്‍ഗ്രസ് പതറുന്നു


Keralabhushanam, 4-5-2016

Model Code of Conduct for all

ഭരണത്തിൽ നീതി ലഭിച്ചില്ല: പ. പിതാവ്

HH_Paulose_II_catholicos1
പിറവം: സഭക്ക് നീതി നൽകാത്ത ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരി. കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവ.
പാമ്പാക്കുടയിൽ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലൊസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 103 മത് ഓർമമപ്പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഭരണത്തലവൻ എന്നെ കാണാൻ വന്നു. സഭക്ക് തുടരെ നേരിടേണ്ടി വന്ന അനീതികളേക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്കു മുന്നിൽ അദ്ധേഹം മൗനിയായിരിക്കുകയായിരുന്നു.ചേലക്കര, മാമ്മലശേരി തുടങ്ങി നിരവധി പളളികളിലെ വൈദീകർക്കും വിശ്വാസികൾക്കും പോലീസ് മർദ്ധനമേറ്റു.പള്ളികൾ അടച്ചു പൂട്ടപ്പെടുന്നു.സഭാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന അധിനിവേശമാണ് ഭരണത്തിൽ കീഴിൽ അനുദവപ്പെടുന്നതെന്നും ബാവ പറഞ്ഞു.

MOSC & Congress

MOSC & Congress (PDF File)


     

       


Sunday, May 1, 2016

സഭയുടെ മകള്‍ക്ക് വോട്ട് ചെയ്യണം; ശോഭനാ ജോര്‍ജിന് വോട്ട് തേടി ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍


ചെങ്ങന്നൂര്‍: ചെങ്ങന്നുര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശോഭനാ ജോര്‍ജിന് സഭാ അടിസ്ഥാനത്തില്‍ വോട്ട് തേടി ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍. സഭയുടെ മകള്‍ക്ക് വോട്ട് ചെയ്യാന്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ആഹ്വാനം ചെയ്തു. ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് സെന്‍റ് ഇഗ്നേഷ്യസ് പള്ളിയില്‍ നടന്ന ധ്യാനത്തിനിടെയാണ് ആഹ്വാനം.
യു.ഡി.എഫ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശോഭനാ ജോര്‍ജിന്‍റെ പേര് എടുത്ത് പറയാതെയായിരുന്നു പ്രഖ്യാപനം. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ 51 പള്ളികളിലെ വിശ്വസികളും വികാരിമാരുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി വിഷ്ണുനാഥിനെതിരെ വിമതയായി രംഗത്തു വന്ന ശോഭനാ ജോര്‍ജിനെ സഭ ഇടപെട്ടാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചത്.
അന്ന് സഭയ്ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നാണ് സൂചന. ഇതേതുടര്‍ന്നാണ് ഇത്തവണ ശോഭന ജോര്‍ജിന് പരോക്ഷ പിന്തുണയുമായി സഭാ നേതൃത്വം രംഗത്ത് വന്നത്. മൂന്ന് തവണ എം.എല്‍.എയായ ശോഭനാ ജോര്‍ജിന് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. ശോഭനാ ജോര്‍ജ് കൂടി രംഗത്തു വന്നതോടെ മണ്ഡലത്തില്‍ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.