കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയും കെ. വി. തോമസും ഇടപെട്ടു. കൊലെന്ചെരി പ്രശനത്തിനു പരിഹാരമായി.
സഭാ കേസുകളില്‍ കോടതി ഉത്തരവുകളെ സംബന്ധിച്ച് ഗവണ്‍മെന്റ് പുതിയ നയരേഖ പ്രഖ്യാപിച്ചു. കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കപ്പെടുമ്പോള്‍ ആദ്യം അഭിപ്രായസമന്വയത്തിനും അത് സാധ്യമായില്ലെങ്കില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനും ഗവണ്‍മെന്റ് മുന്‍കൈ എടുക്കും. ഇന്നലെ എറണാകുളത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ. വി.തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനമുണ്ടായത്.
No comments:
Post a Comment