Monday, September 12, 2011

സുവിശേഷം പറഞ്ഞാല്‍ കേള്‍ക്കാത്ത യാക്കോബായക്കാര്‍: ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്



1 comment:

appooppanthadilkal said...

യഥാര്‍ത്ഥ ക്രിസ്‌ത്യാനിയുടെ ദൗത്യം പള്ളിപിടിച്ചെടുക്കലോ മുഖ്യമന്ത്രിയെ തെരുവില്‍ ചീത്തവിളിക്കലോ അല്ല. സഭാ മക്കളെ തെരുവിലേക്കു തള്ളിവിടുന്നതിനു മുന്‍പ്‌ ഇരുവിഭാഗങ്ങളും മറന്നുപോയ സാമാന്യ തത്വം ഇതാണ്‌. രാജ്യത്തെ ജുഡീഷ്യറിയെയും പൊതു സമൂഹത്തെയും വെല്ലുവിളിച്ച്‌ ഇവര്‍ നടത്തിയ സമരം പൊതു സമൂഹം എത്ര അവഞ്‌ജതയോടെയാണ്‌ വീക്ഷിച്ചതെന്നറിയുവാന്‍ ഇരു ബാവമാരും അധികാര ശ്രേണികള്‍ വിട്ടു പൊതു സമൂഹത്തിലേക്കിറങ്ങട്ടെ. സഭയെ തെരുവിലേക്കു വലിച്ചിഴയ്‌ക്കുന്ന ഒരു നടപടിക്കും കൂട്ടുനില്‍ക്കരുത്‌ എന്ന ലേഖകന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നു.
ഇരു ബാവമാരും സഭാമക്കള്‍ എന്ന്‌ അവര്‍ സ്‌നേഹത്തോടെവിളിക്കുന്ന ഇടവക ജനങ്ങളോട്‌ വ്യക്തമാക്കേണ്ട ഒരുകാര്യമുണ്ട്‌. കാതോലിക്ക ദിനപിരിവ്‌ എന്നപേരില്‍ കൂലിപ്പണിക്കാരായ ഇടവക അംഗങ്ങളില്‍ നിന്നും വര്‍ഷാവര്‍ഷം പിരിച്ചെടുക്കുന്ന പണം എത്ര നല്ലകാര്യങ്ങള്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്ന്‌. ഇരുവരും ഒരു പുനര്‍വിചിന്തനം നടത്താന്‍ തയാറെങ്കില്‍ വെറും "ക്രിമിനല്‍ വേസ്റ്റ്‌'' എന്നായിരിക്കും ആചോദ്യത്തിനു ലഭിക്കുന്ന ഉത്തരം.