Wednesday, September 28, 2011

പാമോയില്‍ കേസ് തുടരന്വേഷണത്തിന് വിലക്ക്

മംഗളം യാകൊബായക്കാരുടെ മുഖപത്രമാകുന്നു!!!

കേസിനെ സ്വാധീനിക്കാന്‍ പുതിയ ചെപ്പടി വിദ്യകള്‍
1

സമയപരിധി തീരുന്നു; സര്‍ക്കാരിന്റെ മൗനത്തില്‍ ഇരുപക്ഷത്തിനും ആശങ്ക
കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാനുള്ള 15 ദിവസത്തെ കാലാവധി തീരാറായിട്ടും സര്‍ക്കാരിനു മൗനം. 15 ദിവസത്തെ മധ്യസ്‌ഥശ്രമത്തിനു ശേഷവും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ കോടതിവിധി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കു രേഖാമൂലം നല്‍കിയ ഉറപ്പ്‌. എന്നാല്‍ 30 ന്‌ ഹൈക്കോടതി കേസ്‌ വീണ്ടും പരിഗണിക്കാനിരിക്കേ സമവായത്തിന്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ അര്‍ത്ഥഗര്‍ഭമായ മൗനത്തെ ഇരുവിഭാഗവും ആശങ്കയോടെയാണു കാണുന്നത്‌. ഹൈക്കോടതിയെക്കൊണ്ട്‌ തീരുമാനമെടുപ്പിച്ച്‌ തലയൂരാനാണ്‌ സര്‍ക്കാരിന്റെ നീക്കമെന്നും കരുതുന്നു.

അഡീ. ജില്ലാ കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട 15 ദിവസം കഴിയാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം. കോലഞ്ചേരി പള്ളി 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നാണ്‌ അഡീ. ജില്ലാ കോടതി വിധി. എന്നാല്‍ ഈ വിധി കോലഞ്ചേരി ഇടവകയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച അനിശ്‌ചിതത്വം നിലനില്‍ക്കുകയാണ്‌. സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധിയനുസരിച്ച്‌1934 ലെ ഭരണഘടന ഓര്‍ത്തഡോക്‌സ് സഭയ്‌ക്കാണ്‌ ബാധകം; ഇടവക പള്ളികള്‍ക്കല്ല.  
ഇടവകകള്‍ കേസില്‍ കക്ഷികളല്ലാത്തതിനാല്‍ അവയുടെ അവകാശങ്ങളെ ബാധിക്കത്തക്കവിധം ഒരു പ്രഖ്യാപനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. 34 ലെ ഭരണഘടന പള്ളികള്‍ക്ക്‌ ബാധകമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ കാതോലിക്കാ വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല.

മാത്രമല്ല 95 ലെ വിധിയുടെ വിധിനടത്തിപ്പ്‌ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. 95 ലെ വിധിയെ അടിസ്‌ഥാനമാക്കിയുള്ള കീഴ്‌ക്കോടതി വിധികള്‍ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിനും ആശയക്കുഴപ്പമുണ്ട്‌. ഈ സാഹചര്യത്തില്‍ കീഴ്‌ക്കോടതിവിധി ധൃതിപിടിച്ച്‌ നടപ്പാക്കാനുള്ള സാധ്യത കുറവാണ്‌.


95 ലെ വിധിയും 1934 ലെ ഭരണഘടനയും പൂര്‍ണ്ണമായി ഇരുവിഭാഗവും അംഗീകരിക്കുന്നില്ല. 1934 ലെ ഭരണഘടനപ്രകാരം കാതോലിക്ക വാഴ്‌ചയ്‌ക്ക് പാത്രിയര്‍ക്കീസിനെ ക്ഷണിക്കേണ്ടതാണ്‌. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ 1974 നുശേഷം നടന്ന നാല്‌ കാതോലിക്ക വാഴ്‌ചയ്‌ക്കും പാത്രിയര്‍ക്കീസിനെ ക്ഷണിച്ചില്ല. സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായെ ഇരുവിഭാഗവും അംഗീകരിക്കണമെന്നും, അദ്ദേഹം ആത്മീയശ്രേണിയില്‍ കതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.


95 ലെ വിധി ഇടവകയില്‍ നടപ്പാക്കുന്നതു സംബന്ധിച്ചു വ്യക്‌തമായ വിധി നടത്തിപ്പ്‌ നിര്‍ദേശം ലഭ്യമല്ല. മാത്രവുമല്ല, അഡി. ജില്ലാ കോടതി വിധിയില്‍ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. തിരക്കുപിടിച്ചു പോലീസ്‌ സഹായത്തോടെ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിലെ ഉദ്ദേശശുദ്ധിയില്‍ ഇടവകാംഗങ്ങള്‍ക്ക്‌ സംശയമുണ്ട്‌. കോലഞ്ചേരി പള്ളിയില്‍ ഏതുവിധേനയും പുതിയ കീഴ്‌വഴക്കത്തിന്‌ തുടക്കമിട്ട്‌ പള്ളി പിടിച്ചെടുക്കാന്‍ മറുവിഭാഗത്തെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന്‌ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബാവ ആരോപിച്ചിരുന്നു. സ്വാഭാവിക സിവില്‍ കേസില്‍ സ്‌റ്റേപോലും കിട്ടാതിരുന്നത്‌ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.


10 ദിവസം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ കേസ്‌ പരിഗണിക്കുന്നതിന്‌ രണ്ടുനാള്‍ മുമ്പു മാത്രം എന്തെങ്കിലും ശ്രമം നടത്തി പരാജയപ്പെട്ടുവെന്ന്‌ കോടതിയെ അറിയിച്ച്‌ തടിരക്ഷിക്കാനുള്ള ശ്രമത്തിലാണ്‌. മന്ത്രിസഭായോഗത്തില്‍ സഭാതര്‍ക്ക ചര്‍ച്ചയ്‌ക്കായി മന്ത്രിസഭാ ഉപസമിതിയെ ഇന്നു പ്രഖ്യാപിച്ചേക്കും. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഡോ. എം.കെ. മുനീര്‍ എന്നിവരെയാണ്‌ പരിഗണിക്കുന്നത്‌. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. ബാബുവും ഉള്‍പ്പെട്ടേക്കും. മന്ത്രിസഭാസമിതി വയ്‌ക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പായില്ലെന്നു പറഞ്ഞ്‌ കോടതിയെ സമീപിച്ച്‌ തലയൂരാനാണ്‌ നീക്കം.


സഭ മുഴുവന്‍ തര്‍ക്കത്തില്‍ നിന്നപ്പോഴും കോലഞ്ചേരി പള്ളിയില്‍ തുടര്‍ന്നുവന്ന സ്‌റ്റാറ്റസ്‌കോ മറികടക്കാനുള്ള ഇപ്പോഴത്തെ നീക്കം യാക്കേബായ വിഭാഗം ആശങ്കയോടെയാണു കാണുന്നത്‌.


ഏതുവിധേനയും അനുകൂലവിധി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഭാവിയില്‍ മറ്റു യാക്കോബായ പള്ളികളെ സംബന്ധിച്ച കേസിലും നേട്ടമുണ്ടാക്കാനാവില്ലെന്നതാണ്‌ ഓര്‍ത്തഡോക്‌സ് പക്ഷത്തെ കുഴക്കുന്നത്‌.

Monday, September 26, 2011

നമ്മുടെ പത്ര പ്രവര്‍ത്തകരും കൊലെന്ചെരി ഉപവാസവും


കേരളത്തിലെ കത്തോലിക്കാ സഭയിലെ അല്മയര്‍ക്കു അവരുടെ റീത് ഒഴിച്ചുള്ള ഒരു ക്രിസ്തീയ സഭയെക്കുരിച്ചും വിവരമില്ല. നമ്മുടെ പുലിക്കുന്നേല്‍ സാറിന്റെ വര്‍ത്തമാനം കേട്ടാല്‍ മതി അത് മനസിലാക്കാന്‍. ഈ ലേഖനം വായിക്കുക. നമ്മുടെ പത്ര പ്രവര്‍ത്തകരും, ഈ കത്തോലിക്കാ അല്മയരെ പോലെ വിവരം മനസിലാക്കാതെ ധാര്‍മിക രോഷം കൊള്ളുന്നത്‌ കാണുക.

Supreme Court 50 കൊല്ലം മുന്‍പ് രണ്ടു പള്ളിയില്‍ പോയി ആരാധിക്കാന്‍ പറഞ്ഞെന്നു!!! റോയ് സാറെ, അറിയാന്‍ മേലാത്ത കാര്യം എഴുതുമ്പോള്‍ ആരോടെങ്കിലും ചോദിച്ചു കാര്യം പഠിക്കണ്ടേ?
വായിക്കുക


വേറെ കുറച്ചു പ്രമുഖരുടെ അറിവ് എന്താണെന്നു കാണുക.  

കെ എം റോയിക്കൊരു മറുപടി  
 



കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണം: ഓര്‍ത്തഡോക്സ് സഭ


കോട്ടയം: ജസ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ബാവ പറഞ്ഞു.

പൌലോസ് മാര്‍ ഗ്രിഗോരിയോസ് തിരുമേനി പറയുന്നത് കേള്‍ക്കുക:

Cartoon by Joy Kulanada


Friday, September 23, 2011

ഒരു ഉമ്മെന്‍ ചാണ്ടി ഭക്തന്റെ വിലാപം

അഭിപ്രായങ്ങള്‍
 91 9744284563  എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കുക.
ലേഖകന്‍ മുത്തശ്ശി പത്രത്തിലെ മുന്‍ പ്രൂഫ്‌ റീടര് ആണ്. ഉപദേശം നല്‍കിയവര്‍ മുത്തശ്ശി പത്രത്തിലെ ഒരു പാമ്പാടി സ്വദെശി സബ് എഡിട്ടരും പുതുപ്പള്ളി സ്വദെശികളായ രണ്ടു ജീവനക്കാരുമാണ്.
 

Monday, September 19, 2011

കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയും കെ. വി. തോമസും ഇടപെട്ടു. കൊലെന്ചെരി പ്രശനത്തിനു പരിഹാരമായി.


സഭാ കേസുകളില്‍ കോടതി ഉത്തരവുകളെ സംബന്ധിച്ച് ഗവണ്‍മെന്റ് പുതിയ നയരേഖ പ്രഖ്യാപിച്ചു. കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കപ്പെടുമ്പോള്‍ ആദ്യം അഭിപ്രായസമന്വയത്തിനും അത് സാധ്യമായില്ലെങ്കില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനും ഗവണ്‍മെന്റ്  മുന്‍കൈ എടുക്കും. ഇന്നലെ എറണാകുളത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ. വി.തോമസ്‌  എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനമുണ്ടായത്.