ജേക്കബ് തോമസ് അരികുപുറം സീതാറാം ടെക്സ്റൈല്‍സ് ചെയര്മാന്: തൃശൂര്‍ സീതാറാം ടെക്സ്റൈല്‍സ് ചെയര്‍മാനായി ജേക്കബ് തോമസ് അരികുപുറത്തെ സര്‍ക്കാര്‍ നിയമിച്ചു. കേരളാ സ്റീല്‍സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ചെയര്മാന്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരുമല സെമിനാരി കൌണ്‍സില്‍ അംഗമായ ജേക്കബ് തോമസ് അരികുപുറം നിലവില്‍ കേരള കോണ്‍ഗ്രസ് (എം) ആലപ്പുഴ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്.
1 comment:
sabhaye marakkaruthe
Post a Comment