Tuesday, November 8, 2011

കോടതി അലക്ഷ്യ കേസുകള്‍


ജയരാജന്‍ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമന്‍



കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ നേതാവാണ്‌ എം.വി ജയരാജന്‍. മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടും, മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മന്ത്രിയായിരിക്കേ പാലോളി മുഹമ്മദ്‌കുട്ടിയുമാണ്‌ കോടതിയലക്ഷ്യ നടപടിയില്‍ ശിക്ഷിക്കപ്പെട്ടത്‌. രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കേ ഇ.എം.എസ്‌ നടത്തിയ പരാമശമാണ്‌ കോടതിയലക്ഷ്യമായത്‌. കോടതികള്‍ സമ്പന്നര്‍ക്ക്‌ അനുകൂലമായി തീരുമാനമെടുക്കുന്നുവെന്നായിരുന്നു കോടതിയലക്ഷ്യമായത്‌. ഹൈക്കോടതിയില്‍ ശിക്ഷിക്കപ്പെട്ട ഇം.എം.എസ്‌ ശിക്ഷക്കെതിരെ സപ്രീം കോടതിയെ സമീപിക്കുകയും അവിടെ ഒരു രൂപ പിഴ നല്‍കി ശിക്ഷിക്കുകയുമായിരുന്നു.

കോടതിക്കെതിരെ പരാമര്‍ശം നടത്തിയ പാലോളി മുഹമ്മദ്‌കുട്ടി ഹൈക്കോടതി നല്‍കിയ ശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച്‌ നിരുപാധികം മാപ്പുപറഞ്ഞ്‌ തലയൂരുകയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ കേരള ഹൈക്കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷയാണ്‌ ജയരാജന്‌ ലഭിച്ചിരുക്കുന്നത്‌. സുപ്രീം കോടതിയുടെ തന്നെ ചരിത്രത്തില്‍ ഇത്രയും വലിയ ശിക്ഷ നല്‍കിയിട്ടുണ്ടോയെന്ന്‌ സംശയമാണെന്ന്‌ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ.ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു നേതാക്കളും സി.പി.എമ്മുകാരാണെന്നതും ശ്രദ്ധേയമാണ്‌.


Contempt of Court & HB Thomas I.

2 comments:

rajanthomas said...

Dear All
H.B.Thomas I can make any statement as both UDF and LDF are in his pockets! The Govt of the Day will not take any action against H.B.Thomas I for contempt of court or against him

rt said...

വിവരവും ബോധവും ഇല്ലതവനോക്കെ എന്തെങ്കിലും വിവരകേട്‌ പറയുന്നത് കേട്ട് നമ്മള്‍ പ്രതികരിക്കണോ? അതില്‍ കൂടുതല്‍ അയാളില്‍ നിന്ന് പ്രതിഷിക്കാമോ?