അനൂപിന്റെ മന്ത്രിസ്‌ഥാനം നിര്‍ണായകം: പിറവം പിടിക്കാന്‍ സി.പി.എം. പടയൊരുക്കം | |||||
കൊച്ചി: കഴിഞ്ഞ തവണ തലനാരിഴയ്‌ക്കു നഷ്‌ടപ്പെട്ട പിറവം നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.എം. സര്‍വശക്‌തിയും സംഭരിക്കുന്നു. പാര്‍ട്ടി സംവിധാനങ്ങള്‍ ഒന്നാകെ മണ്ഡലത്തില്‍ എത്തിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. എം.ജെ. ജേക്കബിനെ തന്നെ പിറവത്ത് മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ ജില്ലാ കമ്മിറ്റി പിന്തുണയ്‌ക്കുന്നതോടെ പ്രചാരണത്തിന് ഔദ്യോഗിക സ്വഭാവം കൈവരും. പിറവത്തെ പ്രചാരണത്തിനു സി.പി.എം. സംസ്‌ഥാന നേതാക്കള്‍ ഒന്നടങ്കം എത്തുമെന്നുറപ്പായി. പിറവത്ത് മുഴുവന്‍ ശ്രദ്ധയും നല്‍കേണ്ട സാഹചര്യത്തില്‍ ജനുവരിയില്‍ പറവൂരില്‍ നടക്കേണ്ട പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ തീയതിയില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. ജില്ലയില്‍ നിന്നുള്ള 10 സംസ്‌ഥാന കമ്മിറ്റിയംഗങ്ങള്‍ക്കാണ് പിറവം പ്രചാരണത്തിന്റെ ചുമതല. പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍, കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്‍, ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്‌റ്റര്‍ എന്നിവര്‍ ചുക്കാന്‍ പിടിക്കുന്ന പ്രചാരണത്തിനു 12 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും പിന്തുണ നല്‍കും. പാര്‍ട്ടിയുടെ തൃപ്പൂണിത്തുറ, കൂത്താട്ടുകളം ഏരിയാ കമ്മിറ്റികള്‍ക്കു കീഴില്‍വരുന്ന പിറവം മണ്ഡലം എം.ജെ. ജേക്കബിനെ ഗ്രൂപ്പ് മറന്നു പിന്തുണയ്‌ക്കുമെന്ന് ഒരു ജില്ലാ കമ്മിറ്റിയംഗം പറഞ്ഞു. കഴിഞ്ഞ തവണ ടി.എം. ജേക്കബിനു ലഭിച്ച വ്യക്‌തി വോട്ടുകളാണ് നേരിയ ഭൂരിപക്ഷം യു.ഡി.എഫിനു നേടിക്കൊടുത്തത്. ഇതിനെ മറികടക്കാമെന്നാണ് ഇടതു ക്യാമ്പിന്റെ പ്രതീക്ഷ. എം.ജെ. ജേക്കബിന്റെ പാര്‍ട്ടിക്കതീതമായ സ്വീകാര്യത തന്നെയാണ് അവരുടെ തുറുപ്പു ചീട്ട്. ടി.എം. ജേക്കബിന്റെ മകനും യൂത്ത് ഫ്രണ്ട് പ്രസിഡന്റുമായ അനൂപ് ജേക്കബിനു ലഭിച്ചേക്കാവുന്ന സഹതാപ വോട്ടുകളുടെ തരംഗം ഇടതിനെ ഭയപ്പെടുത്തുന്നുണ്ട്. പാര്‍ട്ടി സമ്മേളനകാലത്താണ് പിറവം ഉപതെരഞ്ഞെടുപ്പ് വരുന്നതെന്നതിനാല്‍ സി.പി.എമ്മിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഏറെക്കുറെ ഇപ്പോള്‍തന്നെ സജീവമാണ്. അനായാസ വിജയം യു.ഡി.എഫ്. കണക്കുകൂട്ടുന്നില്ലെന്നാണ് യു.ഡി.എഫ്. പക്ഷത്തെ നേതാക്കാളുടെ പ്രതികരണങ്ങള്‍ വ്യക്‌തമാക്കുന്നത്. യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ച സമയത്തും പിറവം കഴിഞ്ഞതവണ ആ തരംഗത്തിനൊപ്പം നിന്നില്ല എന്നതാണു കാരണം. അനൂപ് ജേക്കബിനു മന്ത്രി സ്‌ഥാനം നല്‍കിയ ശേഷം തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയം ഉറപ്പിക്കാമെന്നാണ് ഒരു വാദം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്‌തമായ നിലപാടു സ്വീകരിക്കാത്തത് കേരള കോണ്‍ഗ്രസിന്റെ നേതാക്കളിലും പ്രവര്‍ത്തകരിലും ആശങ്ക പരത്തിയിട്ടുണ്ട്. മന്ത്രിസ്‌ഥാനം നല്‍കാതെ കടുത്ത നിലപാടു സ്വീകരിച്ചു മുന്നോട്ടുപോയി ഒരു സീറ്റ് നഷ്‌ടപ്പെടുത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫ്. നേതൃത്വം ധൈര്യപ്പെടില്ലെന്നാണു കരുതപ്പെടുന്നത്.
|
Tuesday, November 8, 2011
അനൂപിന്റെ മന്ത്രിസ്‌ഥാനം നിര്‍ണായകം: പിറവം പിടിക്കാന്‍ സി.പി.എം. പടയൊരുക്കം
Subscribe to:
Post Comments (Atom)
1 comment:
കൊലെന്‍ചേരി പള്ളി പ്രശ്നത്തില്‍, കോടതി വിധി നടപ്പാക്കാന്‍ അവശ്യ പെടുന്നവന്‍ ആരായാലും അവരെ ജയിപ്പിക്കേണം. അതില്‍ വലതെന്നോ ഇടതെന്നോ ഇല്ല.
Post a Comment