Thursday, June 2, 2016

ആന്റണി ജോണും വീണാ ജോര്‍ജും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തില്‍


തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കം. സിപിഐഎം എംഎല്‍എമാരായ ആന്റണി ജോണും വീണാ ജോര്‍ജും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍. മഞ്ചേശ്വരത്ത് നിന്നുളള ലീഗ് എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തൃത്താലയില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്.
തൊപ്പി അണിഞ്ഞെത്തിയ എം രാജഗോപാല്‍ ആയിരുന്നു വേഷത്തിലെ വ്യത്യസ്തന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ കെ മുരളീധരനും ഹൈബി ഈഡനും ഇംഗ്ലിഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പിസി ജോര്‍ജ് സഗൗരവം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം വിഎസ് അച്യുതാന്ദന്‍ അടക്കമുളള ഇടതുപക്ഷ നേതാക്കള്‍ക്ക് ഹസ്തദാനം നല്‍കിയാണ് ഇരിപ്പിടത്തിലേക്ക് ജോര്‍ജ് മടങ്ങിയത്. സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത 140 എംഎല്‍എമാരില്‍ 44 പേര്‍ പുതുമുഖങ്ങളാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെളളിയാഴ്ചയാണ് നടക്കുക. കുന്നത്തുനാട്ടില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ വിപി സജീന്ദ്രനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. പി ശ്രീരമാകൃഷ്ണനെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി നാമനിര്‍ദേശം ചെയ്തത്.

No comments: