Thursday, March 31, 2016

താനും മാറി നില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി


ന്യൂഡല്‍ഹി: ആരോപണം നേരിടുന്നവരും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരും തിരഞ്ഞെടുപ്പില്‍ മാറി നില്‍ക്കണമെങ്കില്‍ തന്നെയും ഒഴിവാക്കണമെന്ന് ഉമ്മന്‍ചാണ്ടി. കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ കടുത്ത നിലപാട് ഉമ്മന്‍ചാണ്ടി സ്വീകരിച്ചതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി ഇറങ്ങിപോന്നിരുന്നു.
സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമാണ്. താനും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചയാളാണ്. മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ടതും താനാണ്. അങ്ങനെയാണെങ്കില്‍ താനാണ് ആദ്യം മാറിനില്‍ക്കേണ്ടത് എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗം ഗുലാം നബിയുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന സ്ക്രീനിങ് കമ്മിറ്റിയോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.
സുധീരനെതിരെ എ ഗ്രൂപ്പ് ഒറ്റക്കെട്ടായാണ് രംഗശത്തതിുയത്. കെ സി ജോസഫ്, കെ ബാബു, അടൂര്‍ പ്രകാശ് എന്നീ മന്ത്രിമാരെയും ബെന്നി ബെഹന്നാന്‍, എ ജി ജോര്‍ജ് എന്നിവരെ മാറ്റി നിര്‍ത്തണമെന്നാണ് സുധീരന്റെ ആവശ്യം.ഇവര്‍ക്ക് പകരം പുതിയ പേരുകളും സുധീരന്‍ മുന്നോട്ടുവെച്ചിരുന്നു.
നിലവില്‍ ധാരണയായ നാല് സീറ്റുകളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം  വി.എം സുധീരന്‍ പുതിയ ആളുകളെ നിര്‍ദ്ദേശിച്ചത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളത്തിലേക്ക് മടങ്ങാതെ ഡല്‍ഹിയില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. സുധീരന്റെ നീക്കത്തെ ഉമ്മന്‍ ചാിയും രമേശ് ചെന്നിത്തലയും എതിര്‍ത്തിരുന്നു.
ബാബുവിന്റെയും ബെന്നിയുടെയും കാര്യത്തില്‍ സുധീരന്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ എ ഗ്രൂപ്പ് കടുത്ത തീരുമാനങ്ങളിലെത്തും. ഇന്നലെ രാത്രിയില്‍  എ– ഐ  ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.  കൂടാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രഹസ്യചര്‍ച്ചയും നടത്തി.
തൃപ്പൂണിത്തുറയില്‍  എന്‍ വേണുഗോപാലിന്റെ പേരാണ് സുധീരന്‍ മുന്നോട്ടുവച്ചത്. തൃക്കാക്കരയില്‍  മുന്‍ എംപി പി ടി തോമസ്, കോന്നിയില്‍ പി മോഹന്‍രാജ്, ഇരിക്കൂറില്‍  സതീശന്‍ പാച്ചേനി, പാറശാലയില്‍  നെയ്യാറ്റിന്‍കര സനല്‍, മരിയാപുരം ശ്രീകുമാര്‍ എന്നീ പേരുകളുള്ള പട്ടിക സുധീരന്‍ കൈമാറി. കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷന്‍, കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി എന്നീ പേരുകളില്‍ എതിര്‍പ്പുയര്‍ന്നു.
ബാര്‍ കോഴ, സോളാര്‍ അഴിമതി, വിവാദ ഭൂമിവിതരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സുധീരന്‍ രംഗത്തുവന്നത്. കെ സി ജോസഫ്, എ ടി ജോര്‍ജ് എന്നിവര്‍ മണ്ഡലത്തില്‍ സ്വീകാര്യരല്ലെന്നും സുധീരന്‍ വാദിച്ചിട്ടുണ്ട്.

Read more: http://www.deshabhimani.com/index.php/news/kerala/news-kerala-30-03-2016/549888

Speech by Pinarayi Vijayan (State Secretary CPI - M) about Malankara Orthodox Church


വീണ ആറന്മുളയിൽ സ്ഥാനാര്ത്ഥി





ആറന്മുള മണ്ഡലത്തിൽ എൽ ഡി എഫ് പ്രചാരണം തുടങ്ങി

അനശ്വര രക്ത സാക്ഷി സി വി ജോസിൻറ്റെ പത്തനംതിട്ട സെൻറ്റ് പീറ്റേഴ്സ് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

Facebook Page






റജി സഖറിയ കോട്ടയത്ത് സ്ഥാനാര്ത്ഥി

അഭ്യര്‍ത്ഥന



പ്രിയ സുഹൃത്തേ,
മെയ് 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സര്‍വ്വമേഖലകളിലും പിന്നോട്ടാണ് നയിച്ചത്. ആരോഗ്യ- വിദ്യാഭാസ- പൊതുവിതരണം തുടങ്ങി സമസ്ത മേഖലകളിലും നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി പരിതാപകരമായി. അദ്ധ്യയന വര്‍ഷം അവസാനിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിവില്ലാത്ത ഒരു സര്‍ക്കാര്‍ നമ്മെ പുരോഗതിയിലേക്ക് നയിക്കില്ലെന്ന യാഥാര്‍ത്ഥ്യം ഏവരും മനസിലാക്കുന്നു.
സോളാര്‍, ബാര്‍ കോഴ, പാറ്റൂര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതികള്‍ അഭിമാനമാക്കിയ സര്‍ക്കാര്‍ ഭരണപക്ഷത്ത് നിന്ന് തന്നെ തീവെട്ടികൊള്ളയാണ് നടക്കുന്നതെന്ന് പലതവണ വിളിച്ചുപറയിപ്പിച്ചു. മെത്രാന്‍ കായല്‍ കൈയ്യേറ്റം ഇത് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. കട്ടുമുടിച്ച് യുഡിഎഫ് സര്‍ക്കാര്‍ മുന്നേറുമ്പോള്‍, കേന്ദ്ര സര്‍ക്കാരാകട്ടെ രാജ്യത്തിന്റെ കോടികള്‍ നഷ്ടപ്പെടുത്തിയ വിജയ് മല്യമാര്‍ക്ക് ഒത്താശ ചെയ്യുന്നു. അധികാരത്തില്‍ എത്തിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെ ഇന്ത്യയില്‍ എത്തിക്കുമെന്നും അത് സാധാരണക്കാരായ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുമെന്നും വാഗ്ദാനം ചെയ്ത എന്‍ഡിഎ സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒപ്പമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുന്നു.
ഇന്ത്യന്‍ ബൗദ്ധിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന ജെഎന്‍യു, എച്ച്‌സിഎന്‍, ഐഐറ്റി മഡ്രാസ്, പിസിയു, എഫ്റ്റിഐ, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും സമാനതകളില്ലാതെ ഫാസിസം വേട്ടയാടുകയാണ്. നവോത്ഥാന മൂല്യങ്ങളാല്‍ നാം തടഞ്ഞു നിര്‍ത്തിയിരുന്ന വര്‍ഗീയ സമുദായ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടു വന്ന് വീണ്ടും കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്.
കേരളത്തിന്റെയും കോട്ടയത്തിന്റെയും സൃഷ്ടിപരമായ വികസനത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എന്നെ ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

റജി സഖറിയ

Wednesday, March 30, 2016

സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭയമുള്ളവരാണ് കുപ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് വീണാ ജോര്‍ജ്



കൊച്ചി: സ്ഥാനാര്‍ത്ഥിത്വത്തില്‍ ചലര്‍ക്ക് ഭയമാണെന്ന് ആറന്മുളയിലെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. ഭയമുള്ളവരാണ് കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍. ആറന്മുളയില്‍ വിജയം ഉറപ്പാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുളയില്‍ പാര്‍ട്ടി ചിഹ്നത്തിലാണ് വീണ ജോര്‍ജ് മത്സരിക്കുന്നത്.
നേരത്തെ വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ വീണ ജോര്‍ജ് മറുപടി നല്‍കിയിരുന്നു.
വിദ്യാഭ്യാസകാലം മുതല്‍ക്കേ ഇടതുപക്ഷ സഹയാത്രികയാണെന്ന് വ്യക്തമാക്കിയ വീണ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തന്നെ തളര്‍ത്താന്‍ ആവില്ലെന്നു കുറിക്കുന്നു.