Monday, November 28, 2011

Benny Kakkad (Kerala Congress Kollam District President) appointed as Kerala Land Development Board Chairman.



ജേക്കബ് തോമസ് അരികുപുറം സീതാറാം ടെക്സ്റൈല്‍സ് ചെയര്‍മാന്

ജേക്കബ് തോമസ് അരികുപുറം സീതാറാം ടെക്സ്റൈല്‍സ് ചെയര്‍മാന്‍: തൃശൂര്‍ സീതാറാം ടെക്സ്റൈല്‍സ് ചെയര്‍മാനായി ജേക്കബ് തോമസ് അരികുപുറത്തെ സര്‍ക്കാര്‍ നിയമിച്ചു.  കേരളാ സ്റീല്‍സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ചെയര്‍മാന്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരുമല സെമിനാരി കൌണ്‍സില്‍ അംഗമായ ജേക്കബ് തോമസ് അരികുപുറം നിലവില്‍ കേരള കോണ്‍ഗ്രസ് (എം) ആലപ്പുഴ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്.

Tuesday, November 8, 2011

അനൂപിന്റെ മന്ത്രിസ്‌ഥാനം നിര്‍ണായകം: പിറവം പിടിക്കാന്‍ സി.പി.എം. പടയൊരുക്കം

അനൂപിന്റെ മന്ത്രിസ്‌ഥാനം നിര്‍ണായകം: പിറവം പിടിക്കാന്‍ സി.പി.എം. പടയൊരുക്കം


കൊച്ചി: കഴിഞ്ഞ തവണ തലനാരിഴയ്‌ക്കു നഷ്‌ടപ്പെട്ട പിറവം നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.എം. സര്‍വശക്‌തിയും സംഭരിക്കുന്നു. പാര്‍ട്ടി സംവിധാനങ്ങള്‍ ഒന്നാകെ മണ്ഡലത്തില്‍ എത്തിക്കാനാണ്‌ ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. എം.ജെ. ജേക്കബിനെ തന്നെ പിറവത്ത്‌ മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ ജില്ലാ കമ്മിറ്റി പിന്തുണയ്‌ക്കുന്നതോടെ പ്രചാരണത്തിന്‌ ഔദ്യോഗിക സ്വഭാവം കൈവരും. പിറവത്തെ പ്രചാരണത്തിനു സി.പി.എം. സംസ്‌ഥാന നേതാക്കള്‍ ഒന്നടങ്കം എത്തുമെന്നുറപ്പായി. പിറവത്ത്‌ മുഴുവന്‍ ശ്രദ്ധയും നല്‍കേണ്ട സാഹചര്യത്തില്‍ ജനുവരിയില്‍ പറവൂരില്‍ നടക്കേണ്ട പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ തീയതിയില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്‌. ജില്ലയില്‍ നിന്നുള്ള 10 സംസ്‌ഥാന കമ്മിറ്റിയംഗങ്ങള്‍ക്കാണ്‌ പിറവം പ്രചാരണത്തിന്റെ ചുമതല. പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍, കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്‍, ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്‌റ്റര്‍ എന്നിവര്‍ ചുക്കാന്‍ പിടിക്കുന്ന പ്രചാരണത്തിനു 12 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും പിന്തുണ നല്‍കും.

പാര്‍ട്ടിയുടെ തൃപ്പൂണിത്തുറ, കൂത്താട്ടുകളം ഏരിയാ കമ്മിറ്റികള്‍ക്കു കീഴില്‍വരുന്ന പിറവം മണ്ഡലം എം.ജെ. ജേക്കബിനെ ഗ്രൂപ്പ്‌ മറന്നു പിന്തുണയ്‌ക്കുമെന്ന്‌ ഒരു ജില്ലാ കമ്മിറ്റിയംഗം പറഞ്ഞു.

കഴിഞ്ഞ തവണ ടി.എം. ജേക്കബിനു ലഭിച്ച വ്യക്‌തി വോട്ടുകളാണ്‌ നേരിയ ഭൂരിപക്ഷം യു.ഡി.എഫിനു നേടിക്കൊടുത്തത്‌. ഇതിനെ മറികടക്കാമെന്നാണ്‌ ഇടതു ക്യാമ്പിന്റെ പ്രതീക്ഷ. എം.ജെ. ജേക്കബിന്റെ പാര്‍ട്ടിക്കതീതമായ സ്വീകാര്യത തന്നെയാണ്‌ അവരുടെ തുറുപ്പു ചീട്ട്‌. ടി.എം. ജേക്കബിന്റെ മകനും യൂത്ത്‌ ഫ്രണ്ട്‌ പ്രസിഡന്റുമായ അനൂപ്‌ ജേക്കബിനു ലഭിച്ചേക്കാവുന്ന സഹതാപ വോട്ടുകളുടെ തരംഗം ഇടതിനെ ഭയപ്പെടുത്തുന്നുണ്ട്‌. പാര്‍ട്ടി സമ്മേളനകാലത്താണ്‌ പിറവം ഉപതെരഞ്ഞെടുപ്പ്‌ വരുന്നതെന്നതിനാല്‍ സി.പി.എമ്മിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഏറെക്കുറെ ഇപ്പോള്‍തന്നെ സജീവമാണ്‌.

അനായാസ വിജയം യു.ഡി.എഫ്‌. കണക്കുകൂട്ടുന്നില്ലെന്നാണ്‌ യു.ഡി.എഫ്‌. പക്ഷത്തെ നേതാക്കാളുടെ പ്രതികരണങ്ങള്‍ വ്യക്‌തമാക്കുന്നത്‌. യു.ഡി.എഫ്‌. തരംഗം ആഞ്ഞടിച്ച സമയത്തും പിറവം കഴിഞ്ഞതവണ ആ തരംഗത്തിനൊപ്പം നിന്നില്ല എന്നതാണു കാരണം. അനൂപ്‌ ജേക്കബിനു മന്ത്രി സ്‌ഥാനം നല്‍കിയ ശേഷം തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയം ഉറപ്പിക്കാമെന്നാണ്‌ ഒരു വാദം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം വ്യക്‌തമായ നിലപാടു സ്വീകരിക്കാത്തത്‌ കേരള കോണ്‍ഗ്രസിന്റെ നേതാക്കളിലും പ്രവര്‍ത്തകരിലും ആശങ്ക പരത്തിയിട്ടുണ്ട്‌. മന്ത്രിസ്‌ഥാനം നല്‍കാതെ കടുത്ത നിലപാടു സ്വീകരിച്ചു മുന്നോട്ടുപോയി ഒരു സീറ്റ്‌ നഷ്‌ടപ്പെടുത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫ്‌. നേതൃത്വം ധൈര്യപ്പെടില്ലെന്നാണു കരുതപ്പെടുന്നത്‌.

പിറവം: ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു ജേക്കബ്‌ ഗ്രൂപ്പ്‌

കോട്ടയം: പിറവം ഉപതെരഞ്ഞെടുപ്പ്‌ ഫലം അഞ്ചു മാസത്തെ യു.ഡി.എഫ്‌. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ജോണി നെല്ലൂര്‍.

തെരഞ്ഞെടുപ്പിനു മുമ്പ്‌ മന്ത്രി സ്‌ഥാനം ലഭിക്കണമെന്നതാണു പാര്‍ട്ടിയിലെ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും താല്‍പര്യമെന്നും വര്‍ക്കിംഗ്‌ കമ്മിറ്റിയോഗ തീരുമാനം വിശദീകരിച്ച്‌ ചെയര്‍മാന്‍ പറഞ്ഞു. ഇത്‌ ഒന്‍പതിനു ചേരുന്ന യു.ഡി.എഫ്‌. യോഗത്തില്‍ ഉന്നയിക്കും. എന്നാല്‍ യു.ഡി.എഫ്‌. നേതൃത്വം എടുക്കുന്ന തീരുമാനം എന്താണെങ്കിലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിറവം ഉപതെരഞ്ഞെടുപ്പില്‍ അനൂപ്‌ ജേക്കബിനെ സ്‌ഥാനാര്‍ഥിയാക്കണമെന്ന നേതൃയോഗ തീരുമാനം വര്‍ക്കിംഗ്‌ കമ്മിറ്റി ഐകകണ്‌ഠ്യേന പാസാക്കി. പാര്‍ട്ടി ലീഡര്‍ ടി.എം ജേക്കബിന്റെ ദേഹവിയോഗത്തിലുളള ദു:ഖാചരണത്തിനു ശേഷം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികള്‍ക്കു തുടക്കംകുറിക്കും.

ടി.എം ജേക്കബിന്റെ പേരില്‍ ഫൗണ്ടേഷന്‍ സ്‌ഥാപിക്കും. ഏറ്റവും നല്ല നിയമസഭാ സാമാജികനെ കണ്ടെത്തി ഫൗണ്ടേഷന്റെ പുരസ്‌കാരം നല്‍കും. പാര്‍ട്ടി ലീഡറുടെ പൂര്‍ണകായ പ്രതിമ പിറവത്ത്‌ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി സ്‌ഥാപിക്കും. 20നു കോട്ടയം റെഡ്‌്ക്രോസ്‌ ഹാളില്‍ ടി.എം. ജേക്കബ്‌ അനുസ്‌മരണസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. അന്നു സംസ്‌ഥാന കമ്മിറ്റി യോഗം ചേരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

കോടതി അലക്ഷ്യ കേസുകള്‍


ജയരാജന്‍ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമന്‍



കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ നേതാവാണ്‌ എം.വി ജയരാജന്‍. മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടും, മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മന്ത്രിയായിരിക്കേ പാലോളി മുഹമ്മദ്‌കുട്ടിയുമാണ്‌ കോടതിയലക്ഷ്യ നടപടിയില്‍ ശിക്ഷിക്കപ്പെട്ടത്‌. രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കേ ഇ.എം.എസ്‌ നടത്തിയ പരാമശമാണ്‌ കോടതിയലക്ഷ്യമായത്‌. കോടതികള്‍ സമ്പന്നര്‍ക്ക്‌ അനുകൂലമായി തീരുമാനമെടുക്കുന്നുവെന്നായിരുന്നു കോടതിയലക്ഷ്യമായത്‌. ഹൈക്കോടതിയില്‍ ശിക്ഷിക്കപ്പെട്ട ഇം.എം.എസ്‌ ശിക്ഷക്കെതിരെ സപ്രീം കോടതിയെ സമീപിക്കുകയും അവിടെ ഒരു രൂപ പിഴ നല്‍കി ശിക്ഷിക്കുകയുമായിരുന്നു.

കോടതിക്കെതിരെ പരാമര്‍ശം നടത്തിയ പാലോളി മുഹമ്മദ്‌കുട്ടി ഹൈക്കോടതി നല്‍കിയ ശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച്‌ നിരുപാധികം മാപ്പുപറഞ്ഞ്‌ തലയൂരുകയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ കേരള ഹൈക്കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷയാണ്‌ ജയരാജന്‌ ലഭിച്ചിരുക്കുന്നത്‌. സുപ്രീം കോടതിയുടെ തന്നെ ചരിത്രത്തില്‍ ഇത്രയും വലിയ ശിക്ഷ നല്‍കിയിട്ടുണ്ടോയെന്ന്‌ സംശയമാണെന്ന്‌ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ.ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു നേതാക്കളും സി.പി.എമ്മുകാരാണെന്നതും ശ്രദ്ധേയമാണ്‌.


Contempt of Court & HB Thomas I.

കോടതിയെ മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍‍ തയ്യാറാകണം: ഉമ്മന്‍ ചാണ്ടി‍‍

കോടതിയെ മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍‍ തയ്യാറാകണം: ഉമ്മന്‍ ചാണ്ടി‍‍
പന്തളം: കോടതിയെയും കോടതിവിധികളെയും മാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇഷ്ടമില്ലാത്ത കോടതിവിധിയെ എതിര്‍ക്കുകയും ഇഷ്ടപ്പെടുന്ന വിധയെ അനുകൂലിക്കുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ല. എം.വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസിലെ ശിക്ഷയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന്‌ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Honorable High court of Kerala has punished Mr. M V Jayarajan for 6 month imprisonment and Rs: 2,000 fine



Holy Land Visit


Cartoon by Joy Kulanada


Friday, November 4, 2011

മുഖ്യമന്ത്രി പൊട്ടന്‍ പുട്ടുവിഴുങ്ങിയതുപോലെ കളിക്കുകയായിരുന്നുവെന്നും



പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന്റെ വാട്ടര്‍ലൂവായി മാറുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എ.കെ ബാലന്‍ പട്ടികജാതിക്കാരന്‍ ആയതുകൊണ്ട് ഗണേഷ് കുമാറിനെ 'തമ്പ്രാ' എന്ന് വിളിക്കണമെന്നാണ് പി.സി ജോര്‍ജ് ഉദ്ദേശിച്ചത്. ജോര്‍ജ്ജിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പൊട്ടന്‍ പുട്ടുവിഴുങ്ങിയതുപോലെ കളിക്കുകയായിരുന്നുവെന്നും കോടിയേരി പത്തനാപുരത്ത് പറഞ്ഞു.

ഈയെമ്മെസ്‌ ഉണ്ടായിരുന്നെങ്കില്‍... - ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌



നൂറിലേറെ സംവത്സരങ്ങള്‍ക്കപ്പുറത്ത്‌ എക്കാലത്തെയും മികച്ച നര്‍മജ്ഞനായിരുന്ന ഇ.വി. കൃഷ്‌ണപിള്ള പെണ്‍പൊലീസ്‌ എന്ന നവീനാശയത്തെ പരിഹസിച്ചുകൊണ്ടെഴുതിയ ഉപന്യാസം ഇന്നും ചിരിയടക്കിവായിക്കാന്‍ നാം ക്‌ളേശിക്കും..............

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക............

Wednesday, November 2, 2011

പിറവം ഉപതെരഞ്ഞെടുപ്പ്- സഭയുടെ നിലപാട് നിര്‍ണ്ണായകം.


M J. Jacob: Assets Information


ഓര്‍ത്തഡോക്‍സ്‌ സഭക്ക് 15000 വോട്ടുകള്‍ ഉള്ള മണ്ഡലത്തില്‍ സഭയുടെ നിലപാട് നിര്‍ണ്ണായകം. 

എം. ജെ ജേക്കബ്‌ ഇടതുപക്ഷ സ്ഥാനാര്തിയാകും.

പിറവം ഉപതിരഞ്ഞെടുപ്പില് അന്തരിച്ച ടി.എം. ജേക്കബിന്റെ മകന് അനൂപ് ജേക്കബ് സ്ഥാനാര്ത്ഥിയാകും. അനൂപിന്റെ സ്ഥാനാര്ത്ഥിത്വം പാര്ട്ടി ഉറ്റക്കെട്ടായി കൈക്കൊണ്ടതാണ്. യു.ഡി.എഫിന്റെ നിലപാട് അറിഞ്ഞതിനുശേഷം അന്തിമതീരുമാനമെടുക്കുമെന്നും പാര്ട്ടി ചെയര്മാന് ജോണി നെല്ലൂര് അറിയിച്ചു.

Piravam By Election - Johny Nelloor is against Jacobite Church Statement.
 



Piravam By Election & Orthodox Church.



Last Election. Total Votes for Each Candidates.