സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലേക്കുള്ള പ്രവേശനത്തിന് സാമൂഹ്യ നീതിയിലധിഷ്ഠിതമായ പുതിയ നിയമം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്നും സ്വാശ്രയ പ്രശ്നം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെ മുഖമന്ത്രി വ്യക്തമാക്കി.
അമ്പതു ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുതരില്ലെന്ന ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ നിലപാടിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായാലുടന്‍ സ്വാശ്രയ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് പ്രതിപക്ഷവുമായി കൂട്ടായ ചര്‍ച്ചകള്‍ നടത്തുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment