ഉമ്മന്‍ചാണ്ടി കേരള രാഷ്ടീയത്തില്‍ അജയ്യനായി നില്‍ക്കുന്നു. ആള് പള്ളിയും പട്ടക്കാരനുമൊന്നുമില്ലാത്ത വി. വേദപുസ്തകം മാത്രം വായിക്കുന്ന സെക്കുലര്‍ വ്യക്തിയാണെന്നാണ് പൊതുവെ നാട്ടില്‍ അറിയപ്പെടുന്നത്. പക്ഷേ പുതുപ്പള്ളിക്കാരോ പാന്പാടിക്കാരോ ആയ കോണ്‍ഗ്രസുകാരോടു സംസാരിക്കുന്പോഴാണ് കുഞ്ഞൂഞ്ഞിന്‍റെ വിജയത്തിനു പിന്നിലെ രഹസ്യം വെളിവാകുന്നത്. പുതുപ്പള്ളി പുണ്യാളച്ചനും പാന്പാടി തിരുമേനിയുമാണ് കുഞ്ഞൂഞ്ഞിന്‍റെ വിജയത്തിനു പിന്പില്‍ എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു.
കുഞ്ഞൂഞ്ഞിന് പ്രതിസന്ധി ഉണ്ടാകുന്പോള്‍ അനുയായികള്‍ ഓടിച്ചെല്ലുന്നത് പാന്പാടിയിലെ കബറിങ്കലാണ്. പിന്നെ രാത്രി മുഴുവന്‍ അഖണ്ധ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയ്ക്കിടയില്‍ അച്ചന് വെളിപാടുണ്ടാകും. അത് കുഞ്ഞൂഞ്ഞിനെ ഫോണില്‍ വിളിച്ചു പറഞ്ഞ് ശല്യം ചെയ്യുകയല്ല അനുയായികള്‍ ചെയ്യുന്നത്. ഉടനെ വണ്ടി എടുത്ത് തിരുവനന്തപുരത്തിന് വിടുകയാണ്. അവിടെ വെളുപ്പിനെ എത്തി വിവരമറിയിക്കും. കുഞ്ഞൂഞ്ഞിന്‍റെ പ്രതിസന്ധികളിലെല്ലാം ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബാര്‍ കോഴയോ സരിതയോ അരുവിക്കരയോ എല്ലാം അതിജീവിക്കാന്‍ കുഞ്ഞൂഞ്ഞിന് കഴിയുന്നു. ഇത് അനുയായികളുടെ സ്റ്റൈല്‍.
കുഞ്ഞൂഞ്ഞിന്‍റെ സ്റ്റൈല്‍ വ്യത്യസ്തമാണ്. പ്രതിസന്ധി മൂത്തു നില്ക്കുന്പോള്‍ മാത്തുക്കുട്ടി അച്ചനൊരു ഫോണ്‍. അച്ചാ എനിക്കുവേണ്ടി പ്രത്യേകം ഒരു കുര്‍ബാന ചൊല്ലണം. ഞാന്‍ വെളുപ്പിനേ എത്തും. കൃത്യസമയത്ത് കുഞ്ഞൂഞ്ഞ് എത്തും. സ്പെഷ്യല്‍ കുര്‍ബാന കാണും. വി. കുര്‍ബ്ബാന അനുഭവിക്കും. താമസിച്ചു ഭക്ഷണം കഴിച്ച ദിവസമാണെങ്കില്‍, "അച്ചാ, ഞാന്‍ വെളുപ്പിനെ രണ്ടു മണിക്കാണ് ഭക്ഷണം കഴിച്ചത്. ഇന്ന് വി. കുര്‍ബ്ബാന അനുഭവിക്കുന്നില്ല" എന്ന് പറയും.
ഈ വരവും പോക്കും ഒന്നും ആരും അറിയാറില്ല. അടുത്ത അനുയായികള്‍ക്ക് മാത്രം കാര്യങ്ങളറിയാം. കരുണാകരന് ഗുരുവായൂരപ്പന്‍ തുണ നിന്നതുപോലെ പുതുപ്പള്ളി പുണ്യാളച്ചനും പാന്പാടി തിരുമേനിയും മദ്ധ്യസ്ഥത പറഞ്ഞ് കുഞ്ഞൂഞ്ഞ് കേരള രാഷ്ടീയത്തില്‍ തിളങ്ങുന്നു.
No comments:
Post a Comment