Wednesday, April 27, 2011

A chat with Oommen Chandy & family





2 comments:

അമ്മച്ചിയുടെ അടുക്കള said...

പലതരത്തിലുള്ള രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട്. തൊലിക്കട്ടിയുടെ അഗാധതകളില്‍ നിന്നുയിര്‍ത്തെണീറ്റു വന്ന അപൂര്‍ജനുസ്സുകള്‍ ഈ തലമുറയെ തഴുകി കടന്നുപോയിട്ടുണ്ട്. എങ്കിലും അവരെയെല്ലാം അതിശയിക്കുകയാണ് ഉമ്മന്‍ ചാണ്ടി. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളോടു മുഖം തിരിച്ചു നില്‍ക്കുകയും, കേന്ദ്രനിലപാടിനെ പിന്തുണയ്‍ക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയെ കുറ്റം പറയുകയും രാഷ്ട്രീയവിവാദങ്ങള്‍ക്കു ശ്രമിക്കുകയും ചെയ്ത ദിവസങ്ങളായിരുന്നു കടന്നുപോയത്.

എന്നിട്ട് ഒടുവില്‍ ജനങ്ങളാഗ്രഹിച്ചതുപോലെ തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി എന്ന അപൂര്‍വജന്മം പ്രതികരിച്ചിരിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഒരു വാക്കുപോലും കളയാനില്ല.ഉളുപ്പില്ലാത്ത രാഷ്ട്രീയനിലപാടിന് ലോകത്ത് തന്നെ ഇതിനെക്കാള്‍ മികച്ച ഒരുദാഹരണം കിട്ടാന്‍ പാടായിരിക്കും.

“തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വപരവും പ്രായോഗികവുമായ സമീപനമാണു സ്‌റ്റോക്കോം കണ്‍വന്‍ഷനില്‍ വിജയം കണ്ടതെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാനെ രാജ്യാന്തര തലത്തില്‍ നിരോധിക്കാന്‍ സാധിച്ചതോടൊപ്പം രാജ്യത്തെ പ്രധാനപ്പെട്ട വിളകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിലും വിജയംവരിച്ചു. ഇന്ത്യന്‍ നയത്തിലേക്ക് ചൈന ഉള്‍പ്പെടെ പ്രധാന രാജ്യങ്ങളെയും കൊണ്ടുവരാന്‍ കഴിഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമ്പോള്‍ അപകടരഹിതവും കര്‍ഷകര്‍ക്കു സ്വീകാര്യമായതുമായ പകരം കീടനാശിനി കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആവശ്യമായ ഫണ്ടും ഗവേഷണ സൗകര്യങ്ങളും ലഭ്യമാക്കാന്‍ കണ്‍വന്‍ഷനില്‍ ധാരണയായതു ശ്രദ്ധേയമാണ്.

പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ മുഖ്യമന്ത്രി നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വ്യക്തമായി. കേരളത്തില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ എന്‍ഡോസള്‍ഫാന്‍ നിരോധനം പോലും നടപ്പാക്കാതിരുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെതിരെ നടത്തിയ രോഷപ്രകടനത്തിനു മാപ്പുപറയണം.”

ഖത്തര്‍ എന്ന രാജ്യം അടിനാഭിക്കു കൊടുത്ത തൊഴി വാങ്ങി ജനീവയില്‍ ചെന്ന മൂച്ചിനു കുത്തിയിരുന്ന ഇന്ത്യ പിന്നെ പൊങ്ങിയത് ഇന്ത്യയോടും ഖത്തറിനോടും കളിക്കാനാരുണ്ടെടാ എന്ന ലൈനിലായിരുന്നു. അടികിട്ടിയപ്പോള്‍ ഡീസന്റായ നിലപാടിനെയാണ് ഉമ്മന്‍ ‘കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വപരവും പ്രായോഗികവുമായ സമീപനം’ എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു. വിഷം തുടര്‍ന്നും കച്ചവടം ചെയ്യാനുള്ള അവകാശം വാങ്ങിയെടുത്തതിനെയാണ് ‘രാജ്യത്തെ പ്രധാനപ്പെട്ട വിളകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതില്‍ നേടിയ വിജയം’ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.

എറണാകുളം ഷേണയിസ്‌ തിയറ്ററില്‍ നിന്നും പടം കഴിഞ്ഞ് ആളിറങ്ങുമ്പോള്‍ അവര്‍ക്കു മുന്നില്‍ ബാനര്‍ പിടിച്ചു നിന്നു ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുക്കുന്ന നേതാവിനെപ്പോലെയാണ് ‘ഇന്ത്യന്‍ നയത്തിലേക്ക് ചൈന ഉള്‍പ്പെടെ പ്രധാന രാജ്യങ്ങളെയും കൊണ്ടുവരാന്‍ കഴിഞ്ഞു’ എന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ഒരു ദിവസം നിരാഹാരം കിടക്കുകയും തന്റെ പ്രതിഷേധപരിപാടിയിലൂടെ ജനീവയില്‍ പോലും കേരളത്തിലെ പ്രശ്നം ചര്‍ച്ചയാക്കാന്‍ സാധിക്കുകയും ചെയ്ത മുഖ്യമന്ത്രി വിഎസിനെ കേരളം രാഷ്ട്രീയഭേദമില്ലാതെ അഭിനന്ദിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ഇതാണ്- ‘മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെതിരെ നടത്തിയ രോഷപ്രകടനത്തിനു മാപ്പുപറയണം!’

പുള്ളി ഇതൊക്കെ ശരിക്കും പറഞ്ഞതാണോ അതോ സിനിമാലയിലെ തൊമ്മന്‍ ചാണ്ടിയുമായി താദാത്മ്യം പ്രാപിച്ചു കൈവിട്ടുപോയതാണോ അതോ ശരിക്കും വട്ടായിപ്പോയോ ?

അമ്മച്ചിയുടെ അടുക്കള said...

തിരഞ്ഞെടുപ്പിന് മുന്‍പാണ്‌ ഉമ്മന്സും ചെന്നിയും ഈ നിലപാട് എടുത്തതെങ്കില്‍ 13 നു മറ്റൊരു റിസള്‍ട്ട്‌ പ്രതീക്ഷിക്കാമായിരുന്നു .
ഇതിപ്പോ വോട്ട് പെട്ടിയിലയില്ലേ ..ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല ..അല്ലെങ്കില്‍ കേരള ജനതക് ഒരു അവസരം കൂടി കൊടുക്കണം വോട്ട് ചെയ്യാന്‍ ..