സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്‍റെ ഓഫിസിനെ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിഗണനാ വിഷയങ്ങള്‍ പുറത്തു വരുന്പോള്‍ എല്ലാം വ്യക്തമാകും.
http://goo.gl/mqaOHf
http://goo.gl/mqaOHf
ആലപ്പുഴ: സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.
സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലില്‍ വെച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉപരോധം പിന്‍വലിച്ച വിവരം പ്രഖ്യാപിച്ചു.
| ||||
തിരുവനന്തപുരം: സരിതയുമൊത്തുള്ള ഫോട്ടോ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്: ‘ഈയിടെ പുറത്തുവന്ന ഫോട്ടോ വിവാദവും പ്രതിപക്ഷത്തിന്റെ പുകമറ സൃഷ്ടിക്കലിന്റെ ഭാഗമാണ്. ഞാന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ എതോ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധിയെന്ന നിലയില്‍ സരിത എസ് നായരും പങ്കെടുത്തിരുന്നു. ഇക്കാര്യം എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് ’.
തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിനെതിരെ വീണ്ടും പ്രസ്താവനയുമായി കെ മുരളീധരന്‍ രംഗത്ത്. സര്‍ക്കാരിന്റെ പ്രതിഛായ നന്നാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണം. പ്രതിഛായനഷ്ടം പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.